കൊച്ചി: മരംമുറി കേസിൽ നിന്നും ഫോക്കസ് മാറ്റാനാണ് മുഖ്യമന്ത്രി ബ്രണ്ണൻ വിഷയം പെരുപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഭിമുഖത്തിൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. പ്രസിദ്ധീകരിക്കരുതെന്ന് ആവർത്തിച്ച് പറഞ്ഞ ഭാഗങ്ങളാണ് അഭിമുഖത്തിൽ വന്നതെന്ന് കെ സുധാകരൻ വിശദീകരിച്ചിട്ടുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. അഭിമുഖം പെരുപ്പിച്ച് വാർത്ത സമ്മേളനത്തിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി ഉചിതമല്ലെന്നും അദ്ദേഹം വിമർശിച്ചു.
‘കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്ക് വയ്ക്കാനാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനം വിളിക്കുന്നതെന്നും ഇതിനിടയിൽ 40 മിനിറ്റ് സുധാകരന് മറുപടി പറയാൻ മാറ്റിവച്ചതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത് മരംമുറി വിഷയത്തിൽ നിന്ന് ഫോക്കസ് മാറ്റാനാണ്. അഭിമുഖം പ്രസിദ്ധീകരിച്ച സമയത്ത് തന്നെ സുധാകരൻ എഡിറ്ററെ പരാതി അറിയിച്ചിരുന്നു. എന്നിട്ടും വിവാദം വളർത്താനാണ് സിപിഎം നേതാക്കൾ ശ്രമിക്കുന്നത്. വിവാദം തുടങ്ങി വച്ചത് സുധാകരൻ ആണെന്ന അഭിപ്രായമില്ലെന്നും കെ സുധാകരനെ സിപിഎമ്മിന് പേടിയാണെന്നും’ അദ്ദേഹം പ്രതികരിച്ചു. സുധാകരൻ കെപിസിസി പ്രസിഡന്റ് ആയപ്പോൾ ഭയപ്പെടുന്നുവെന്നതിനുള്ള തെളിവാണ് മുഖ്യമന്ത്രിയുടെ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പ്രവാസികൾക്ക് അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്: വിശദവിവരങ്ങൾ ഇങ്ങനെ
Post Your Comments