Latest NewsNewsIndia

ഇരട്ടത്താപ്പ് വെളിച്ചത്ത്, ക്രിസ്റ്റ്യാനോയെ വെട്ടിലാക്കി സോഷ്യൽ മീഡിയ: കുത്തിപ്പൊക്കിയത് പഴയ കൊക്കക്കോള പരസ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വെട്ടിലാക്കി സോഷ്യൽ മീഡിയ. താരം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാർത്താ സമ്മേളനത്തിൽ കൊക്കക്കോളയെ വിമർശിച്ച സംഭവത്തിലാണ് സോഷ്യൽ മീഡിയയുടെ ഈ പ്രതികരണം. കൊക്കക്കോള എടുത്തു മാറ്റി പകരം ഒരു വെള്ളക്കുപ്പി മേശപ്പുറത്തു വച്ചുകൊണ്ടാണ് ക്രിസ്റ്റ്യാനോ അന്ന് ആഗോളഭീമൻ കമ്പനിയ്ക്ക് 50 ലക്ഷം ഡോളറിന്‍റെ നഷ്ടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്ത് കുത്തിയ നിലയിൽ ദേശീയ പതാക: സംഭവം കണ്ണൂരിൽ

എന്നാൽ റൊണാൾഡോയുടെ ഈ പ്രവർത്തി തികച്ചും ഇരട്ടത്താപ്പാണെന്ന് കാണിച്ചാണ് സോഷ്യൽ മീഡിയ റൊണാള്‍ഡോ പണ്ട് കോക്കകോളയുടെ പരസ്യത്തില്‍ അഭിനയിച്ച വീഡിയോ തെളിവായി ഉയര്‍ത്തിക്കാട്ടിയത്. 2006 ൽ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കുന്ന കാലത്താണ്​ ഈ പരസ്യത്തില്‍ അഭിനയിച്ചത്​.

ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രവർത്തി വെറും ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. എന്നിരുന്നാലും ഈ വിഡിയോ ആഗോളതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button