ചെന്നൈ : വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ആൾദൈവത്തിന്റെ ഭക്തയും അറസ്റ്റിൽ. ചെങ്കൽപ്പട്ട് കേളമ്പാക്കം സുശീൽഹരി ഇന്റർനാഷനൽ സ്കൂൾ സ്ഥാപകനും ആൾദൈവവുമായ ശിവശങ്കർബാബ(72)യുടെ സഹായിയായി പ്രവർത്തിച്ചിരുന്ന സുഷ്മിത(32)യെയാണ് പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിനികളെ പ്രലോഭിപ്പിച്ച് ബാബയുടെ താമസസ്ഥലത്ത് എത്തിച്ചത് സുഷ്മിതയാണെന്നാണ് സി.ബി.സി.ഐ.ഡി പൊലീസിന്റെ കണ്ടെത്തൽ. കൂടുതൽ ചോദ്യംചെയ്യലിനായി ബാബയെ പത്ത് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് ചെങ്കൽപ്പട്ട്കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു.
Read Also : പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്ത് കുത്തിയ നിലയിൽ ദേശീയ പതാക: സംഭവം കണ്ണൂരിൽ
സ്കൂൾ പൂർവ വിദ്യാർഥിനികൾ നൽകിയ പരാതിയെ തുടർന്ന് ബുധനാഴ്ച ഡൽഹിയിൽ വെച്ചാണ് ബാബ അറസ്റ്റിലായത്. പൂർവ വിദ്യാർഥിനികളുടെ മീടു കാമ്പയിന്റെ ഭാഗമായി ബാബക്കെതിരെ 15ലധികം വിദ്യാർഥിനികൾ സാമൂഹമാധ്യമങ്ങളിൽ പീഡന വിവരം പങ്കുവെച്ചിരുന്നു.
Post Your Comments