തിരുവനന്തപുരം: വാർത്താ സമ്മേളനം ദുരുപയോഗം ചെയ്തുവെന്നാരോപിച് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തിലാണ് പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവാരത്തിന് ചേര്‍ന്നതല്ലെന്ന് ചെന്നിത്തല പറഞ്ഞു.
‘ആളുകള്‍ വാര്‍ത്താസമ്മേളനം കാണുന്നത് കോവിഡ് കണക്കും ആനുകൂല്യങ്ങളും അറിയാനാണ്.
കോവിഡിനെ കുറിച്ച് വിവരിക്കാന്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ വിവാദ പരാമര്‍ശം നടത്തുന്നത് ശരിയല്ല. കോവിഡ് കാലത്തെ വാര്‍ത്താസമ്മേളനം വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുത്. വാര്‍ത്താസമ്മേളനത്തെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും’ ചെന്നിത്തല ആവശ്യപ്പെട്ടു.
Post Your Comments