Latest NewsNewsIndia

ഇ-കൊമേഴ്‌സ് കമ്പനികളിൽ നിന്ന് 34 ലക്ഷം രൂപ പിഴ ഈടാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ഇ-കൊമേഴ്‌സ് കമ്പനികളിൽ നിന്ന് 3 മാസത്തിനിടെ കേന്ദ്ര സർക്കാർ പിഴയായി ഈടാക്കിയത് 34 ലക്ഷം രൂപ. ഉൽപ്പന്നങ്ങൾ ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്താത്തത് കൊണ്ടാണ് പിഴ ഈടാക്കിയത്. അളവുതൂക്ക നിയമപ്രകാരം ഒരു ലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.

Read Also : കോവിഡ് : രജിസ്റ്റർ ചെയ്യുന്ന വിൽപ്പത്രങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് 

ഉൽപ്പന്നം വിൽക്കുമ്പോൾ അതിന്റെ അടിസ്ഥാന വിവരങ്ങളോടൊപ്പം ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്തണമെന്ന് കഴിഞ്ഞവർഷം സർക്കാർ നിബന്ധനവെച്ചിരുന്നു. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് 148 നോട്ടീസാണ് ഇതുസംബന്ധിച്ച് സർക്കാർ അയച്ചത്. ഇതിൽ 58എണ്ണത്തിലാണ് നിയമലംഘനം കണ്ടെത്തിയത്.

മുൻപ് രാജ്യത്ത് വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും ചൈന നിർമ്മിതമായിരുന്നു. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തോടെയായിരുന്നു സർക്കാർ പുതിയ നടപടി തുടങ്ങിയത് . ആത്മനിർഭർ ഭാരത് പദ്ധതിക്ക് പ്രോത്സാഹനം നൽകുക കൂടിയാണ് ഈ നിബന്ധന വഴി ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button