കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയെന്ന് ആരോപണവുമായി ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപി. ദിനേശ് ബീഡി സൊസൈറ്റിയിലെ നിയമന തർക്കത്തിൽ പിണറായി വിജയൻ തന്റെ കഴുത്തിന് നേരെ വാളെടുത്ത് വെട്ടിയെന്നും അത് കൈകൊണ്ട് തടഞ്ഞപ്പോൾ കൈ മുറിഞ്ഞെന്നും കണ്ടോത്ത് ഗോപി ആരോപിച്ചു. മുഖ്യമന്ത്രിക്ക് മറുപടി നല്‍കാനായി കെ. സുധാകരന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് കണ്ടോത്ത് ഗോപി ഇക്കാര്യം വിശദീകരിച്ചത്.
കണ്ടോത്ത് ഗോപിയുടെ വാക്കുകള്‍ :
‘അടിയന്തിരാവസ്ഥ കാലത്ത് പിണറായി ദിനേശ് ബീഡി സൊസൈറ്റിയിൽ 26 ലേബർ തൊഴിലാളികളെ നിയമിച്ചു. 12 എഐടിയുസി, 12 ഐഎൻടിയുസി, രണ്ട് എച്ച്എംഎസിന്റെയും തൊഴിലാളികളെ അവിടെ അന്ന് നിയമിച്ചു.
പികെവി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ 26 തൊഴിലാളികളെ പിരിച്ചുവിട്ടു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് നാഷണൽ ബീഡി ആന്റ് സിഗാർ വർക്കേർസ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന എന്റെയും പ്രസിഡന്റായിരുന്ന എൻ രാമകൃഷ്ണന്റെയും നേതൃത്വത്തിൽ കാൽനട പ്രചാരണം നിശ്ചയിച്ചിരുന്നു. രാവിലെ 10 മണിക്കായിരുന്നു ആ ജാഥയുടെ ഉൽഘാടനം.
അപ്പോഴാണ് 30 ഓളം പേര് പിണറായി വിജയന്റെ നേതൃത്വത്തിൽ ആയുധങ്ങളുമായി വന്നത്. പിണറായി വിജയന്റെ കൈയ്യിൽ കൊടുവാൾ ഉണ്ടായിരുന്നു. നീയാണോടാ ജാഥ ലീഡർ എന്ന് ചോദിച്ച് പിണറായി വാളെടുത്ത് എന്റെ കഴുത്തിന് നേരെ വെട്ടാനോങ്ങി. ആ വെട്ട് കൈകൊണ്ട് തടുത്തപ്പോഴുണ്ടായ മുറിവാണിത്.
അന്ന് എഐടിയുസിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്ന പിപി മുകുന്ദനായിരുന്നു ജാഥയുടെ ഉദ്ഘാടകൻ. അദ്ദേഹം അവിടെ നിന്ന് എന്നെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വെച്ച് മുറിവ് തുന്നിക്കെട്ടി പിന്നീട് സമരത്തിൽ പങ്കെടുക്കുകയായിരുന്നു. ആ സംഭവത്തിന്റെ കേസ് പിണറായി വിജയൻ കേസ് സ്വാധീനം ചെലുത്തി മായ്ച്ചുകളഞ്ഞു. പൊലീസ് മൊഴിയെടുത്തെങ്കിലും കേസിൽ എഫ്ഐആർ ഇട്ടിട്ടില്ല’
Post Your Comments