UAEKeralaLatest NewsNewsIndiaInternationalGulf

പ്രവാസികൾക്ക് അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്: വിശദവിവരങ്ങൾ ഇങ്ങനെ

ആറു ലക്ഷം രൂപ ശമ്പളമുള്ള വിവിധ തസ്തികകളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചത്

ദുബായ്: സ്വദേശികൾക്കും പ്രവാസികൾക്കും ഒരേപോലെ അപേക്ഷിക്കാവുന്ന നിരവധി ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. ആറു ലക്ഷം രൂപ ശമ്പളമുള്ള വിവിധ തസ്തികകളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ദുബായ് ഹെൽത്ത് ഡിപ്പാർട്‌മെന്റ്, ദുബായ് കൾച്ചർ, പ്രൊഫഷണൽ കമ്യൂണിക്കേഷൻസ് കോർപറേഷൻ, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് ഫൈനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി, ദുബായ് ഏവിയേഷൻ ഡിപ്പാർട്‌മെന്റ്, ദുബായ് കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി എന്നിവിടങ്ങളിലേക്കാണ് ഒഴിവുകൾ.

ഒഴിവുകളുടെ വിശദവിവരങ്ങൾ ഇങ്ങനെ.

‘കിട്ടിയോ? കണക്കിന് കിട്ടി, ഇതൊരു ക്ഷീണമായി സഖാവ് കാണണ്ട’: ബ്രണ്ണന്‍ തല്ലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

ഫിനാൻഷ്യൽ ഓഡിറ്റർ- ഫിനാൽഷ്യൽ ഓഡിറ്റ് അതോറിറ്റി, ഓഡിറ്റ് സംബന്ധമായ എല്ലാ കാര്യങ്ങളും കൃത്യമായി നിർവഹിക്കാനുള്ള ശേഷി ഉണ്ടായിരിക്കണം. യോഗ്യത: അക്കൗണ്ട്‌സ് അല്ലെങ്കിൽ ഫിനാൻസിൽ ബിരുദം

മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിസ്റ്റ്- ദുബായ് ആരോഗ്യവകുപ്പ്, യോഗ്യത: ബി.എസ്‌സി ബിരുദവും മൂന്നുവർഷ പരിചയവും, ശമ്പളം പതിനായിരം ദിർഹത്തിൽ താഴെ

അസി. മെഡിക്കൽ ഫിസിസിസ്റ്റ്- ദുബായ് ഹോസ്പിറ്റൽ, ദുബായ് ആരോഗ്യ വകുപ്പ്, യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദം.

സീനിയർ രജിസ്ട്രാർ ഓഫ് ഒബ്‌സ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി- ദുബായ് ആരോഗ്യ വകുപ്പ്,
യോഗ്യത: അംഗീകൃത മെഡിക്കൽ ബിരുദം.

ആളുകള്‍ വാര്‍ത്താസമ്മേളനം കാണുന്നത് കോവിഡ് കണക്കും ആനുകൂല്യങ്ങളും അറിയാനാണ്: രൂക്ഷ വിമർശനവുമായി രമേശ്‌ ചെന്നിത്തല

സീനിയർ സ്‌പെഷലിസ്റ്റ്- ദുബായ് ആരോഗ്യ വകുപ്പ്, യോഗ്യത: ബിരുദാനന്തര ബിരുദവും ഹെൽത്ത് പോളിസി, ഹെൽത്ത് കെയർ അഡ്മിനിസ്‌ട്രേഷൻ, പബ്ലിക് ഹെൽത്ത്, ഹെൽത്ത് സയൻസസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ എട്ടു വർഷത്തിലേറെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

സൈക്കോളജി പ്രാക്ടീഷണർ – ദുബായ് ഡയബറ്റിസ് സെൻറർ, ദുബായ് ആരോഗ്യ വകുപ്പ്, യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം.

ഫാമിലി മെഡിസിൻ – സ്‌പെഷലിസ്റ്റ് രജിസ്ട്രാർ – മെഡിക്കൽ ഫിറ്റ്‌നസ്, ദുബായ് ആരോഗ്യ വകുപ്പ്, യോഗ്യത: അംഗീകൃത മെഡിക്കൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായത്.

സീനിയർ സ്‌പെഷ്യലിസ്റ്റ്- നെറ്റ്‌വർക്ക് ആൻഡ് സെക്യൂരിറ്റി, സ്മാർട്ട് ദുബായ് ഗവൺമെന്റ്, യോഗ്യത: കംപ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായത്.

മരംമുറി വിഷയത്തിൽ നിന്നും ഫോക്കസ് മാറ്റാനാണ് മുഖ്യമന്ത്രിയുടെ ശ്രമം: ബ്രണ്ണൻ വിവാദത്തിൽ പ്രതികരണവുമായി വി ഡി സതീശൻ

അൺമാൻഡ് ഏരിയൽ വെഹിക്കിൾ സിസ്റ്റം സീനിയർ സ്‌പെഷ്യലിസ്റ്റ്- ദുബായ് വ്യോമയാന വകുപ്പ്. യോഗ്യത: ഇലക്ട്രോണിക് ക്ലാസ്, ടെലികോം എഞ്ചിനീയറിങ് എന്നിവയിൽ ഏഴു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

മാനേജർ ഇൻഫ്രാസക്ചർ ആൻഡ് ടെക്‌നിക്കൽ സപ്പോർട്ട്- ദുബായ് യോഗ്യത: കൾച്ചർ, ഐടി, കംപ്യൂട്ടർ സയൻസിൽ ബിരുദം. അല്ലെങ്കിൽ തത്തുല്യ യോഗ്യത.

സ്റ്റാഫ് നഴ്‌സ്- അൽ മൻസർ ഹെൽത്ത് സെന്റർ, ദുബായ് ആരോഗ്യവകുപ്പ്, യോഗ്യത: ബിഎസ്‌സി അല്ലെങ്കിൽ നഴ്‌സിങ്ങിൽ തുല്യയോഗ്യത, ഒപ്പം ഡിഎച്ച്എ ലൈസൻസ്, രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button