KeralaLatest NewsIndiaNews

എന്റെ മണ്ണാണ് എനിക്ക് വലുത്, രാജ്യത്തെ ചതിച്ച് പോയവരെ എന്തിനു തിരിച്ച് കൊണ്ടുവരണം?: നിമിഷ ഫാത്തിമ വിഷയത്തിൽ മേജർ രവി

കൊച്ചി: ഭീകര പ്രവർത്തനങ്ങൾക്കായി ഇന്ത്യ വിട്ടുപോയി ഐ.എസിൽ ചേർന്ന നാല് യുവതികളെയും ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന റിപ്പോർട്ട് വന്നതോടെ ഏറ്റവും ചർച്ചയായത് അക്കൂട്ടത്തിൽ നിമിഷ ഫാത്തിമ ആയിരുന്നു. നിമിഷയുടെ അമ്മ ബിന്ദു മകളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചാനലുകളിൽ ചർച്ചയ്‌ക്കെത്തിയിരുന്നു. എന്നാൽ, നിമിഷയെ തിരികെ കൊണ്ട് വരുന്നതിനോട് യോജിക്കാനാവില്ലെന്ന നിലപാടാണ് എല്ലാ രാജ്യസ്നേഹികളും സ്വീകരിച്ചത്. വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ മേജർ രവി.

ആരെങ്കിലും നമ്മുടെ രാജ്യത്തെ വിട്ടു വേറെ ഏതെങ്കിലും രാജ്യത്ത് പോയി അവിടെ നിന്നുകൊണ്ട് നമ്മുടെ രാജ്യത്തിനു എതിരായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഒരു വിധത്തിലുമുള്ള മാപ്പ് ഇല്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ മേജർ രവി. ലൈവ് വീഡിയോയിൽ ആരാധകരുമായി സംസാരിക്കുകയായിരുന്നു സംവിധായകൻ. നിമിഷ ഫാത്തിമ വിഷയത്തിൽ എന്താണ് അഭിപ്രായമെന്ന ആരാധകന്റെ ചോദ്യത്തിനാണ് മേജർ രവി തന്റെ നിലപാട് വ്യക്തമാക്കിയത്.

Also Read:രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ് : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

‘അതാണ് എന്റെ പോളിസി. എന്റെ മണ്ണിൽ നിന്നുകൊണ്ട്, എന്റെ മണ്ണിനെ ചതിച്ചുകൊണ്ടു വേറെ എവിടെയെങ്കിലും പോയിട്ടുണ്ടെങ്കിൽ അവരുമായിട്ട് യാതൊരു വിധത്തിലുമുള്ള സിമ്പതി എനിക്കില്ല. അതാണ് എന്റെ രാഷ്ട്രീയം. എന്റെ മണ്ണ് എനിക്ക് വലുത് തന്നെയാണ് മക്കളെ. ഇരുപത്തിനാലു വര്ഷം യൂണിഫോം ഇട്ട് ഈ മണ്ണിനെ സേവിക്കാൻ സർവീസ് ചെയ്തിട്ടുള്ള ആളാണ് ഞാൻ. ശമ്പളം കിട്ടിയിട്ടുണ്ടാകാം, പക്ഷെ ഞാൻ പണയം വെച്ചത് എന്റെ ജീവൻ വെച്ചിട്ടുള്ള കളിയായിരുന്നു. ആ ജീവൻ വെച്ചിട്ടുള്ള കാളി എന്തിനായിരുന്നു എന്ന് അറിയാമോ? എനിക്ക് വേണ്ടിയിട്ടല്ലായിരുന്നു. നിങ്ങളെ പോലെയുള്ള ഓരോരോ എന്റെ മണ്ണിനെ സ്നേഹിക്കുന്ന, എന്റെ രാജ്യക്കാർക്ക് വേണ്ടിയിട്ടായിരുന്നു. ആ രാജ്യക്കാർക്ക് വേണ്ടി ഇന്നും മേജർ രവി സ്റ്റാൻഡ് എടുത്തിരിക്കുന്നത് ആ ഒരു സ്റ്റാൻഡിൽ തന്നെയാണുള്ളത്.’ – മേജർ രവി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button