ധാക്ക : ബംഗ്ലാദേശിൽ റോഹിംഗ്യൻ അഭയാർഥികൾക്കിടയിൽ വയറിളക്കം പടരുന്നെന്ന് റിപ്പോർട്ട് . ഇതുവരെ നാല് പേരാണ് രോഗം ബാധിച്ച് മരിച്ചത്. 20 കാരിയായ യുവതിയും മൂന്ന് കുട്ടികളുമാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മരിച്ചത്. ബംഗ്ലാദേശിലെ സിൽറ്റ് ദ്വീപിലാണ് സംഭവം.
കനത്ത മഴയെത്തുടർന്നാണ് ഇവിടെ രോഗം പടർന്ന് പിടിച്ചതെന്നാണ് റിപ്പോർട്ട്. താമസ സൗകര്യങ്ങൾ മോശമാകുകയും പലരും രോഗ ഭീഷണി നേരിടുകയും ചെയ്തതോടെ 18,000 അഭയാർഥികളെ ഭാഷാൻ ചാർ ദ്വീപിലേക്ക് മാറ്റി. 33,000 ജലശുദ്ധീകരണ ഗുളികകളും 35,000 ഡോസ് ഓറൽ റീഹൈഡ്രേഷൻ മരുന്നുകളും നൽകിയ ശേഷമാണ് സ്ഥിതി കുറച്ചെങ്കിലും മെച്ചപ്പെട്ടത്.
ദ്വീപിലെ 10 ശതമാനത്തോളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും 600 ഓളം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമാണെന്നും ഡോക്ടർ റഹത്ത് തൻവീർ അൻവർ പറഞ്ഞു. ആഴത്തിലുള്ള കുഴൽക്കിണറുകളിൽ നിന്ന് വേർതിരിച്ചെടുത്ത വെള്ളമല്ലാതെ മറ്റൊരു വെള്ളവും കുടിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രാദേശിക ജില്ലാ ആരോഗ്യ മേധാവി മസും ഇഫ്തേക്കർ പറഞ്ഞു.
Post Your Comments