Latest NewsFootballNewsSports

ആ കരാർ അംഗീകരിച്ചപ്പോൾ അത് റദ്ദായെന്ന് ക്ലബ് അറിയിച്ചു: ക്ലബ് വിടാനുള്ള കാരണം വെളിപ്പെടുത്തി റാമോസ്

മാഡ്രിഡ്: റയൽ മാഡ്രിഡ് വിടാനുണ്ടായ കാരണം വെളുപ്പെടുത്തി സെർജിയോ റാമോസ്. റയലിൽ തന്റെ 16 വർഷത്തെ കരിയർ അവസാനിപ്പിച്ചത് കരാർ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണെന്ന് ക്ലബ് വിട്ടതിന് ശേഷം റാമോസ് പറഞ്ഞു. രണ്ടു വർഷത്തെ കാർ ആവശ്യപ്പെട്ട തനിക്ക് ക്ലബ് നൽകിയത് ഒരു വർഷത്തെ കരാറാണ്. ആ കരാർ അംഗീകരിച്ചപ്പോൾ അത് റദ്ദായെന്ന് ക്ലബ് അറിയിക്കുകയും ചെയ്തുവെന്ന് താരം വ്യക്തമാക്കി. താൻ ക്ലബ് വിടുന്ന വിവരം അറിയിച്ചുകൊണ്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് താരം ക്ലബ് വിടാനുണ്ടായ കാരണം വ്യക്തമാക്കിയത്.

റാമോസിന്റെ വാക്കുകൾ:

‘ഞാൻ ക്ലബ് വിടാൻ ആഗ്രഹിച്ചിരുന്നില്ല. ഇവിടെ തന്നെ തുടരാനായിരുന്നു താൽപര്യം. പ്രതിഫലം വെട്ടിക്കുറച്ചുകൊണ്ടുള്ള ഒരു വർഷത്തെ കരാറാണ് ആദ്യം ക്ലബ് എനിക്ക് ഓഫർ ചെയ്തത്. എന്നാൽ എനിക്കും കുടുംബത്തിനും വേണ്ടി ഞാൻ രണ്ടു വർഷത്തെ കരാർ ആവശ്യപ്പെട്ടു. എന്നാൽ ക്ലബ് ഈ ആവശ്യം അംഗീകരിച്ചില്ല. അങ്ങനെ അവസാന ചർച്ചയിൽ ഞാൻ ക്ലബ് മുന്നോട്ടുവച്ച ഒരു വർഷത്തെ കരാർ സ്വീകരിക്കാൻ തയ്യാറായി. എന്നാൽ ആ ഓഫർ അംഗീകരിക്കുന്നതിനുള്ള കാലാവധി അവസാനിച്ചെന്ന് ക്ലബ് അറിയിച്ചു. ഒരു വർഷത്തെ കരാറിന് എക്സ്പയറി ഡേറ്റുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അവർ എന്നോടത് പറഞ്ഞിരുന്നില്ല. അതെന്നെ അത്ഭുതപ്പെടുത്തി’.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും നേർക്കുനേർ: തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

2005ലാണ് റാമോസ് സെവിയ്യയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് എത്തുന്നത്. നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് സ്പാനിഷ് കിരീടങ്ങളും സെർജിയോ റാമോസ് റയൽ മാഡ്രിഡിനൊപ്പം ഉയർത്തിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിനൊപ്പം ലോകകപ്പും രണ്ട് യൂറോ കപ്പുകളും റാമോസ് നേടിയിട്ടുണ്ട്. റയലിനു വേണ്ടി 671 മത്സരങ്ങളിൽ നിന്നും 101 ഗോളും താരം നേടിയിട്ടുണ്ട്. ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാത്തതിനാൽ യൂറോ കപ്പിനുള്ള സ്പെയിനിന്റെ ദേശീയ ടീമിലും ഇടം നേടാൻ റാമോസിന് കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button