Latest NewsNewsMenWomenLife StyleHealth & Fitness

ആസ്ത്മ നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ശ്വസിക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം ചുമയും കഫക്കെട്ടും വലിവും അനുഭവപ്പെടാറുണ്ട്

ശ്വാസകോശത്തെയും ശ്വാസനാളത്തേയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ആസ്ത്മ. ആസ്ത്മയുള്ളവർക്ക് ശ്വസിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം ചുമയും കഫക്കെട്ടും വലിവും അനുഭവപ്പെടാറുണ്ട്. ആസ്ത്മ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നാണ് നോക്കാം.

സമ്മർദ്ദം കുറയ്ക്കൂ: ശരീരം സമ്മർദ്ദത്തിലാകുമ്പോൾ കോർട്ടിസോൾ എന്ന ഒരുതരം ഹോർമോൺ പുറത്തുവിടുന്നു. ഇത് ശ്വസനവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കുന്നു. സമ്മർദ്ദം ഒഴിവാക്കാൻ ധ്യാനം, യോഗ, എന്നിവയുടെ സഹായം സ്വീകരിക്കുക.

Read Also  :  കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക്

പ്രേരകശക്തിയെ തിരിച്ചറിയുക: നിങ്ങളുടെ ആസ്ത്മയുടെ പ്രേരകശക്തിയെ തിരിച്ചറിഞ്ഞാൽ, നിങ്ങൾക്ക് അവ നന്നായി ഒഴിവാക്കാനും ഭാവിയിൽ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സാധിക്കും. കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ, ജലദോഷം, പുകവലി, ചില മരുന്നുകൾ എന്നിവയാണ് സാധാരണ ആസ്ത്മയ്ക്ക് കാരണമാകുന്ന ചില പ്രേരകശക്തികൾ.

ശരിയായ മരുന്നുകൾ കഴിക്കുക: ആസ്ത്മയുള്ളവർ മരുന്നുകൾ കൃത്യമായി ഉപയോഗിക്കണം. ആസ്ത്മയുള്ള ഓരോരുത്തരുടെയും മരുന്നുകൾ വ്യത്യസ്ത ഡോസിൽ ഉള്ളതായിരിക്കും. അത് ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി കഴിക്കണം.

Read Also  :   ചാനൽ പരിപാടികൾക്ക് പൂട്ട് വീഴുമോ ? ടിവി ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്രം

പുകവലി ഒഴിവാക്കൂ: ആസ്ത്മയുള്ളവർ ഒരു കാരണവശാലും പുകവലിക്കരുത്. പുകവലി ശീലമുള്ളവർ എത്രയും പെട്ടെന്ന് അത് നിർത്തണം. പുകവലി നിർത്തുന്നത് വഴി ആസ്ത്മയുടെ ഗുരുതരമായ ലക്ഷണങ്ങൾ കുറയുന്നു. മറ്റുള്ളവർ പുകവലിക്കുന്നതിന് അടുത്ത് നിങ്ങൾ നിൽക്കുന്നത് നിങ്ങളുടെ ആസ്ത്മ തീവ്രത കൂട്ടും. ഇത് ലക്ഷണങ്ങളെ ഗുരുതരമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button