തിരുവനന്തപുരം: 50 രൂപയ്ക്ക് പെട്രോള്‍ കിട്ടില്ലെന്നറിഞ്ഞ് മാനസികനില തെറ്റിയവരാണ് ബിവറേജിന് മുന്നില്‍ കാത്തുനിന്നതെന്ന പരിഹാസവുമായി സന്ദീപാനന്ദ ഗിരി. ബിവറേജസ് ഷോപ്പിനു മുന്നിലെ തിരക്കിനെയും ക്യൂവിനെയും ബി.ജെ.പിയുമായി താരതമ്യപ്പെടുത്തിയാണ് സന്ദീപാനന്ദ ഗിരിയുടെ പരിഹാസം . 50 രൂപ നിരക്കില്‍ പെട്രോള്‍ കിട്ടുമെന്നും 15 ലക്ഷം അകൗണ്ടില്‍ വരുമെന്നും വിശ്വസിച്ച മിത്രങ്ങള്‍ മാനസിക സമ്മര്‍ദ്ദം മൂത്ത് ഒരു ആശ്വാസത്തിന് വരിനില്‍ക്കുന്നതിനാലാണ് ബീവറേജ് ഷോപ്പിനു മുന്നിലുള്ള അഭൂതപൂര്‍വമായ തിരക്കിനും ക്യൂവിനും കാരണമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
Read Also : കെ.സുധാകരന്‍-പിണറായി വീരസാഹസിക കഥകളെ ബ്രണ്ണന്‍ തള്ളലുകള്‍ എന്ന് വിശേഷിപ്പിച്ച് സന്ദീപ്.ജി.വാര്യര്‍
ലോക്ക്ഡൗണിന് ശേഷം മദ്യ വില്‍പ്പന പുനരാരംഭിച്ച വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് വിറ്റത് 72 കോടി രൂപയുടെ മദ്യമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പരിഹാസവുമായി സന്ദീപാനന്ദ ഗിരി രംഗത്തെത്തിയത്.
ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി 64 കോടിയുടേയും കണ്‍സ്യൂമര്‍ ഫെഡ് വഴി എട്ടു കോടിയുടേയും വില്‍പ്പനയാണ് നടന്നത്. പാലക്കാട് തേങ്കുറിശിയിലാണ് കൂടിയ വില്‍പ്പന. ഇവിടെ 68 ലക്ഷം രൂപയ്ക്കാണ് മദ്യം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റില്‍ 65 ലക്ഷത്തിന്റെ മദ്യം വിറ്റു. പാലക്കാട് ജില്ലയിലെ ബീവറേജസ് ഔട്ട്ലെറ്റുകളിലൂടെ ഒറ്റ ദിവസം കൊണ്ടു വിറ്റഴിച്ചതു നാല് കോടി രൂപയുടെ മദ്യമാണ്. സാധാരണ വിറ്റു വരവിനെക്കാളും മൂന്നിരട്ടിയാണിത്. ആകെയുള്ള 23 ഔട്ട്ലെറ്റുകളില്‍ പതിനാറെണ്ണമാണ് തുറന്നു പ്രവര്‍ത്തിച്ചത്.
Post Your Comments