ന്യൂഡൽഹി : ഐടി കമ്പനികൾ 2022ല്‍ 30 ലക്ഷം പേരെ പിരിച്ചുവിടുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് നാസ്കോം പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ഐടി-ബിപിഎം മേഖലയില്‍ വിദഗ്ധരായ പ്രതിഭകളെ ഇപ്പോഴും നിയമിച്ചു കൊണ്ടിരിക്കുകയാണെന്നും ആരെയും പിരിച്ചുവിടില്ലെന്നും നാസ്കോം വ്യക്തമാക്കി.
Read Also : എം.എല്‍.എ സ്ഥാനം രാജിവച്ചു : ബിജെപിയിൽ ചേരാനൊരുങ്ങി കോൺഗ്രസ് നേതാവ്
റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്റെ വര്‍ദ്ധനവ് മൂലം 2022 ഓടെ ഇന്ത്യന്‍ ഐടി ഔട്ട്‌സോഴ്സിംഗ് കമ്ബനികള്‍ക്ക് ആഗോളതലത്തില്‍ ജോലികളില്‍ 30 ശതമാനം കുറവുണ്ടാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക (ബോഫ) സെക്യൂരിറ്റീസ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് റിപ്പോർട്ട് തള്ളി നാസ്കോം രംഗത്തെത്തിയത്.
റിപ്പോർട്ടിൽ വാസ്തവമില്ലെന്നും 2021 സാമ്ബത്തിക വര്‍ഷത്തില്‍ 1,38,000 പേരെ പുതുതായി നിയമിച്ചുവെന്നും’ നാസ്കോം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഐടി മേഖലയില്‍ 2.5 ലക്ഷം ജീവനക്കാരെ ഡിജിറ്റല്‍ വൈദഗ്ധ്യത്തില്‍ കൂടുതല്‍ ഉയരത്തിലെത്തിച്ചെന്നും 40,000 തുടക്കക്കാരായ ജോലിക്കാരെ നിയമിച്ചെന്നും ഏജന്‍സി അറിയിച്ചു.
Post Your Comments