Latest NewsKeralaNews

രമേശ് ചെന്നിത്തലയെ ചതിച്ചത് അദ്ദേഹം പാലൂട്ടി വളര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ : എം.വി.ജയരാജന്‍

ചെന്നിത്തലയെ പിന്നില്‍ നിന്നും കുത്തിയെന്ന് പരിഹാസം

 

കണ്ണൂര്‍: ഏത് കാലത്തും കോണ്‍ഗ്രസില്‍ ചതിയും വഞ്ചനയുമാണ് നടക്കുന്നതെന്ന് സി.പി.എം.നേതാവ് എം.വി.ജയരാജന്‍. രമേശ് ചെന്നിത്തലയെ പ്രതിപക്ഷസ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ പ്രവര്‍ത്തിച്ചത് അദ്ദേഹം പാലൂട്ടി വളര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്. ഈ ചതിയന്മാരുള്ള പാര്‍ട്ടിയെ എങ്ങനെ സാധാരണ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു.

Read Also : എനിക്ക് പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരു ഭാര്യ ഉണ്ട്, എനിക്കു വേണ്ടി മരിക്കാൻ പോലും മടിയില്ലാത്തവൾ: കുറിപ്പ്

എം.വി ജയരാജന്റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ……

1995 മാര്‍ച്ച് 15 ന് പുത്തരിക്കണ്ടം മൈതാനിയില്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ നടത്തിയ രാജിക്ക് മുമ്പുള്ള പ്രസംഗത്തില്‍ നിന്നാണ് ഇവിടെ കൊടുത്തിരിക്കുന്ന വാര്‍ത്ത. അന്ന് കരുണാകരന്‍ പറഞ്ഞത് എന്നെ പിന്നില്‍നിന്ന് കുത്തിയത് ചതിയന്മാരായ എന്റെ സഹപ്രവര്‍ത്തകരാണ്. അത് മറ്റാരുമായിരുന്നില്ല ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ്.

അന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കരുണാകരനെ പുകച്ച് പുറത്ത് ചാടിക്കാന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയും ഹൈക്കമാന്‍ഡിന് പരാതി നല്‍കുകയും അങ്ങനെ കരുണാകരന്റെ രാജിയിലേക്ക് സംഭവങ്ങള്‍ എത്തിക്കുകയും ചെയ്തത് ഉമ്മന്‍ചാണ്ടിയടക്കമുള്ളവരായിരുന്നു. ഇപ്പോള്‍ 2021 ല്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷസ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ അദ്ദേഹത്തിനെയും ചതിച്ചത് അദ്ദേഹം പാലൂട്ടി വളര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കന്മാരാണ് എന്നതാണ് അദ്ദേഹം പറയുന്നത്.

ഒരു കാര്യം വ്യക്തമാണ് കോണ്‍ഗ്രസില്‍ ചതിയന്മാര്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. ഈ ചതിയന്മാരുള്ള പാര്‍ട്ടിയെ എങ്ങനെ വിശ്വസിക്കാന്‍ കഴിയും. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പൊരുതുന്നതിനു പകരം അവിടെയും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള നയം സ്വീകരിക്കുന്ന ഇവരെ എങ്ങനെ വിശ്വസിക്കാന്‍ പറ്റും. ഇത് അന്നും ഇന്നും കോണ്‍ഗ്രസിനെ അലട്ടുന്ന ഒരു മുഖ്യവിഷയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button