വാഷിങ്ടൺ : കോവിഡ് ഇന്ത്യയെ തകർത്തുകളഞ്ഞുവെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് തകര്‍ത്ത രാജ്യങ്ങള്‍ ഒരിക്കലും പഴയത് പോലെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘കോവിഡ് 19 വ്യാപനത്തിന് ഉത്തരവാദികളായ ചൈന യു.എസിന് 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണം. ലോകത്തിന് നഷ്ടപരിഹാരമായി ചൈന നൽകേണ്ടത് ഇതിൽ കൂടുതലാണ്. കോവിഡ് തകര്‍ത്ത രാജ്യങ്ങള്‍ ഒരിക്കലും പഴയത് പോലെയാകില്ല. അമേരിക്കയെ വളരെ മോശമായാണ് കോവിഡ് ബാധിച്ചത്. എന്നാല്‍, മറ്റുരാജ്യങ്ങളെ അതിലേറെ മോശമായാണ് കോവിഡ് ബാധിച്ചത്. ഇന്ത്യ ഇപ്പോള്‍ തകര്‍ന്നു പോയിരിക്കുകയാണ്’- ട്രംപ് പറഞ്ഞു.
വൈറസ് എവിടെ നിന്നാണ് വന്നത്, എങ്ങനെയാണ് വന്നത് എന്നതിനെ കുറിച്ച് കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വേഗത്തില്‍ മടങ്ങിവരുന്ന രണ്ട് സാമ്പത്തിക ശക്തികളിലൊന്നായ ചൈന തീര്‍ച്ചയായും സഹായഹസ്‌തം നൽകേണ്ടതുണ്ടെന്നും ട്രംപ് ആവശ്യപ്പെട്ടു.
2019-ൽ ചൈനയിലെ വുഹാനിലാണ് കൊറോണ ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. വുഹാനിലെ ലാബിൽ നിന്ന് ചോർന്നതാണ് വൈറസ് എന്ന് ആരംഭഘട്ടത്തിൽ തന്നെ ട്രംപ് ആരോപിച്ചിരുന്നു.
Post Your Comments