Latest NewsKeralaNews

ലോക്ക് ഡൗൺ ഇളവ്: കെഎസ്ആർടിസി 1,528 സർവ്വീസുകളും, വാട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകളും നടത്തി

ആകെ നടത്തിയ 1528 സർവ്വീസുകളിൽ 583 എണ്ണം ദീർഘദൂര സർവ്വീസുകളാണ്

തിരുവനന്തപുരം ; സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി 1528 സർവ്വീസുകളും, വാട്ടർ ട്രാൻസ്പോർട്ട് 30 സർവ്വീസുകളും നടത്തി. കെഎസ്ആർടിസി തിരുവനന്തപുരം സോണിന് കീഴിൽ 712, എറണാകുളം സോണിന് കീഴിൽ 451, കോഴിക്കോട് സോണിന് കീഴിൽ 365 സർവ്വീസുകളാണ് നടത്തിയത്. ആകെ നടത്തിയ 1528 സർവ്വീസുകളിൽ 583 എണ്ണം ദീർഘദൂര സർവ്വീസുകളാണ്.

Read Also: കോവിഡിന്റെ രണ്ടാം തരംഗത്തിലും തലയെടുപ്പോടെ നരേന്ദ്ര മോദി: ആഗോള നേതാക്കളില്‍ ഒന്നാമനെന്ന് സര്‍വെ

അതേ സമയം വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ടമെന്റ് സംസ്ഥാനത്ത് 30 സർവ്വീസുകളാണ് നടത്തിയത്. ആലപ്പുഴ 4 ഷെഡ്യൂൾ, എറണാകുളം 4 ഷെഡ്യൂൾ, പാണവള്ളി 4 ഷെഡ്യൂൾ, നെടുമുടി 3 ഷെഡ്യൂൾ, കാവാലം 2 ഷെഡ്യൂൾ, പുളിങ്കുന്ന് 2 ഷെഡ്യൂൾ, വൈക്കം 2 ഷെഡ്യൂൾ, കൊല്ലം 2 ഷെഡ്യൂൾ, മുഹമ്മ 2 ഷെഡ്യൂൾ, പറശ്ശിനി 1 ഷെഡ്യൂൾ, പയ്യന്നൂർ 1 ഷെഡ്യൂൾ, എടത്വ 1 ഷെഡ്യൂൾ, ചങ്ങനാശ്ശേരി 1 ഷെഡ്യൂൾ കോട്ടയം 1 ഷെഡ്യൂൾ എന്നിങ്ങനെയാണ് സർവ്വീസ് നടത്തിയത്.

Read Also: ചാനൽ പരിപാടികൾക്ക് പൂട്ട് വീഴുമോ ? ടിവി ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button