Latest NewsNewsIndia

ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച്‌ ഹോണ്ട : വിലയും പ്രത്യേകതകളും അറിയാം

കൊച്ചി : ഗോൾഡ് വിങ് ടൂർ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ. എക്സ്‌ക്ലൂസീവ് പ്രീമിയം ഡീലർഷിപ്പുകൾ വഴിയാണ് വിൽപന. www.hondabigwing.in/BookNow വഴി ഓൺലൈനായി ബുക്ക് ചെയ്യാം.

Read Also : നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു 

കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, ഹൈദരാബാദ് എന്നിവിടങ്ങളിൽ 2021 ഗോള്‍ഡ് വിങ് ടൂറിനായുള്ള ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

പേള്‍ ഗ്ലെയര്‍ വൈറ്റ് നിറത്തിലുള്ള മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 37,20,342 രൂപയും, ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക്-മാറ്റ് മോറിയന്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമായ ഡിസിടി പ്ലസ് എയര്‍ ബാഗ് മോഡലിന് 39,16,055 രൂപയുമായാണ് ഗുരുഗ്രാം എക്സ് ഷോറൂം വില.

ഡബിള്‍ വിഷ്ബോണ്‍ ഫ്രണ്ട് സസ്പെന്‍ഷന്‍, ആറ് സിലിണ്ടര്‍ എഞ്ചിന്‍ എക്സ്ഹോസ്റ്റുകള്‍, വിപുലീകരിച്ച ഇലക്ട്രിക് സ്‌ക്രീന്‍ എന്നിവക്ക് പുറമെ ഇരട്ട എല്‍ഇഡി ഫോഗ് ലൈറ്റുകളും ക്രൂയിസ് കണ്‍ട്രോള്‍ സ്വിച്ചും ഗോള്‍ഡ് വിങ് ടൂറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഓഡിയോ, നാവിഗേഷന്‍ വിവരങ്ങള്‍ നല്‍കുന്നതാണ് 7 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ സ്‌ക്രീന്‍. റൈഡിങ് മോഡുകളും സസ്പെന്‍ഷന്‍ ക്രമീകരണവും ഇതില്‍ നടത്താം. ടയര്‍ പ്രഷറും സംഖ്യാരൂപത്തില്‍ പ്രദര്‍ശിപ്പിക്കും. വാഹനത്തിന്റെ എല്ലാ സംവിധാനങ്ങളെ സജീവമാക്കാവുന്ന തരത്തിലാണ് സ്മാര്‍ട്ട് കീ.

shortlink

Related Articles

Post Your Comments

Related Articles


Back to top button