KeralaLatest NewsNews

ആരോഗ്യ സർവ്വകലാശാല പരീക്ഷകൾ ജൂൺ 21 ന് ആരംഭിക്കും: നിബന്ധനകൾ ഇങ്ങനെ

പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് ആന്റിജൻ പരിശോധന നിർബന്ധമാണെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല പരീക്ഷകൾ ജൂൺ 21 ന് ആരംഭിക്കും. അവസാന വർഷ എംബിബിഎസ് അടക്കം ഉള്ള പരീക്ഷകൾ നടത്താനാണ് തീരുമാനിച്ചത്. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച മാർഗ നിർദേശം പുറത്തിറക്കി.

Read Also: ബിവറേജിൽ നിന്നും ദേവസ്വത്തിൽ നിന്നുള്ള വരുമാനം നിലച്ചപ്പോൾ നിലവിളിയായി: ആരാണ് കേരളത്തിൽ വികസനം കൊണ്ടുവന്നത്?, കുറിപ്പ്

പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് ആന്റിജൻ പരിശോധന നിർബന്ധമാണെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. കോവിഡ് പോസിറ്റീവ് ആയവർക്ക് പ്രത്യേകം മുറിയിൽ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. ഇവരുടെ പ്രാക്ടിക്കൽ പരീക്ഷ പിന്നീട് നടത്തും. ഹോസ്റ്റലിൽ എത്തേണ്ടവർ നേരത്തെ ആന്റിജൻ പരിശോധന നടത്തണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.

ജൂലൈ ഒന്നിന് ശേഷം കോളേജ് തുറക്കുന്നത് ആലോചിക്കും. കോളേജ് തുറന്നാലും തിയറി ക്ലാസ് ഓൺ ലൈൻ വഴി തന്നെയായിരിക്കും നടക്കുക.

Read Also: ‘ഇന്ന് ബിവറേജിൽ ആദ്യ ഡോസ് സ്വീകരിച്ച ചിലർക്ക് ശാരീരികാസ്വാസ്ഥ്യം’: കോവിഡ് പോലെ ജില്ല തിരിച്ചു കണക്കുമായി ട്രോളന്മാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button