COVID 19KeralaLatest NewsNews

‘വിശ്വാസികളെ പിണക്കുന്നത് ഗു​ണം ചെ​യ്യി​ല്ല’: സർക്കാർ നിലപാടിനെതിരെ സി.പി.എം

തി​രു​വ​ന​ന്ത​പു​രം: ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ സി പി ഐ രംഗത്ത്. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കു​റ​യു​ന്ന​തിനനു​സ​രി​ച്ച്‌ വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ച്‌ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്ക​ണ​മെ​ന്നാണ് സി​പി​എം സെ​ക്ര​ട്ടി​യേ​റ്റിന്റെ അഭിപ്രായം. ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സി​പി​എം സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ചിട്ടുണ്ട്.

Also Read:സ്ത്രീശാക്തീകരണം, അന്നും ഇന്നും: ഝാൻസി റാണിയിൽ നിന്നും ഐഷ സുൽത്താനയിലേക്ക് വരുമ്പോൾ, ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്

വി​ശ്വാ​സി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചു​ള്ള തീ​രു​മാ​ന​മു​ണ്ടാ​വ​ണ​മെ​ന്നും ഭൂ​രി​പ​ക്ഷ​മാ​യ വി​ശ്വാ​സി​ക​ളെ പി​ണ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നും സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് വി​ല​യി​രു​ത്തി. അനേകം നേതാക്കളാണ് ഇതേ വിഷയത്തിൽ സർക്കാരിനോട് പുനർവിചിന്തണം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

എ​ന്‍​എ​സ്‌എ​സ് അ​ട​ക്ക​മു​ള്ള സ​മു​ദാ​യ​സം​ഘ​ട​ന​ക​ളും, മു​സ്‌​ലിം ലീ​ഗും ഇതേ ആവശ്യം പറഞ്ഞു രംഗത്തു വന്നിട്ടുണ്ട്.
ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം വി​ശ്വാ​സി​ക​ള്‍​ക്ക് പ്ര​ധാ​ന​മാ​ണെന്നാ​ണ് വിമർശനങ്ങൾ ഉയരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button