ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകാര്യത ഉയര്‍ന്നുതന്നെ. അമേരിക്കന്‍ ഡാറ്റ ഇന്റലിജന്‍സ് ഏജന്‍സിയായ മോണിംഗ് കണ്‍സള്‍ട്ട് നടത്തിയ സര്‍വെയിലാണ് നരേന്ദ്ര മോദിയുടെ ജനസമ്മതിയില്‍ ഇടിവ് സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.
ലോക നേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദിയാണ് ഒന്നാം സ്ഥാനത്ത്. 66 ശതമാനം റേറ്റിംഗുമായാണ് പ്രധാനമന്ത്രി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 65 ശതമാനം റേറ്റിംഗ് കരസ്ഥമാക്കിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രഗിയാണ് രണ്ടാം സ്ഥാനത്ത്. മെക്‌സിക്കന്‍ പ്രസിഡന്റ് ലോപസ് ഒബ്രഡോര്‍ 63 ശതമാനം റേറ്റിംഗ് സ്വന്തമാക്കി മൂന്നാം സ്ഥാനത്തെത്തി. ഈ മൂന്ന് നേതാക്കള്‍ക്ക് മാത്രമാണ് റേറ്റിംഗ് 60 ശതമാനത്തിന് മുകളിലുള്ളത്.
സ്‌കോട്ട് മോറിസണ്‍(54%), ആഞ്ചെല മെര്‍ക്കല്‍(53%), ജോ ബൈഡന്‍(53%), ജസ്റ്റിന്‍ ട്രൂഡോ(48%) തുടങ്ങി 13 പേരുടെ പട്ടികയാണ് മോണിംഗ് കണ്‍സള്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ 7-ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഇതില്‍ 75 ശതമാനം വാക്‌സിനും കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുകയും സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കോവിഡ് കാലത്തെ ഇത്തരം ജനകീയ പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രകടനത്തില്‍ നിര്‍ണായകമായെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍.
Post Your Comments