കൊച്ചി : സേവ് ലക്ഷദ്വീപ് നാടകം പൊളിയുകയാണെന്നും രചനയും സംവിധാനവും നിർവ്വഹിച്ച CPM, ലീഗ്, SDPI, നേതാക്കൾ ഇനി എന്ത് ചെയ്യുമെന്നും ബിജെപി നേതാവ് എസ് സുരേഷ്. BJP ലക്ഷദ്വീപ് പ്രസിഡന്റ് സി.അബ്ദുൾ ഖാദർ ഖാജി അഡ്മിനിസ്ട്രേറ്ററുമായി ചർച്ച നടത്തിയെന്നും ബിജെപി എപ്പോഴും ലക്ഷദീപിനൊപ്പമാണെന്നും എസ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Read Also : സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ബിജെപി ലക്ഷദ്വീപ് അദ്ധ്യക്ഷൻ അബ്ദുൽ ഖാദർ ഹാജിയുടെ പ്രസ്താവനയും എസ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
സേവ് ലക്ഷദ്വീപ് നാടകം .. പൊളിയുന്നു
BJP ലക്ഷദ്വീപ് ഘടകത്തിന്റെ പത്രപ്രസ്താവന….
ലക്ഷദ്വീപിലെ നിഷ്കളങ്കജനതയെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രം വികസനം
ഭൂമിക്ക് ന്യായമായ വില…
അഡ്മിനിസ്ട്രറ്ററുടെ ഉറപ്പ്… അമിത് ഷായുടെ ഉറപ്പ്… BJP യുടെ ഉറപ്പ്….
സേവ് ലക്ഷദ്വീപ് നാടക രചനയും സംവിധാനവും നിർവ്വഹിച്ച കേരളത്തിലെ CPM , ലീഗ്, SDPI, കാർ ഇനി എന്തു ചെയ്യും..
ലക്ഷദ്വീപ് MP മത്‌സ്യ തൊഴിലാളികളുടെ ഉണക്കമീനിന്റെ പൈസ ഇനി കൊടുക്കേണ്ടിവരുമല്ലോ..എല്ലാം പൊളിഞ്ഞു പോയി…
ശ്രീ. അബ്ദുൾ ഖാദർ ഹാജിയുടെ ഈ പ്രസ്താവനയിലൂടെ…
വായിക്കുക.
ഞാനും, ബിജെപി ലക്ഷദ്വീപ് ഘടകം ഉപാധ്യക്ഷൻ ശ്രി K N കാസ്മികോയയും ബഹുമാനപ്പെട്ട അഡ്മിനിസ്ട്രേറ്ററുമായി ഒരു മണിക്കുർ നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
താഴെ പറയുന്ന കര്യങ്ങൾ ബിജെപി ലക്ഷദ്വീപ് ഘടകം അദ്ധ്യക്ഷൻ എന്ന നിലയക്ക് ഞാൻ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു.
1. നഷ്ടപരിഹാരം നൽകാതെ നാട്ടുകാരുടെ ഒരു അടി ഭൂമി പോലും സർക്കാർ ആവശ്യങ്ങൾക്കായി ഏറ്റെടുക്കില്ല.
2. അന്തിമ LDAR ഭൂവുടമകളുടെയും, പൊതുജനങ്ങളുടെയും വിശ്വാസത്തിൽ എടുത്തുകൊണ്ട് മാത്രം ആയിരിക്കും നടപ്പിൽ വരുത്തുക. സർക്കാർ പദ്ധതിക്കായി ഒരു സ്വകാര്യ വീടും പൊളിക്കില്ല. ആവശ്യമെങ്കിൽ ഭൂവുടമകളിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങിയതിനു ശേഷം മാത്രം. പൊതുജനങ്ങളുടെ എല്ലാ ആശങ്കകളും എല്ലാ പരാതികളും പരിഗണിക്കും.
*മുൻഗണനാ പദ്ധതികൾ*
a) കവരത്തി, മിനിക്കോയ് ആശുപത്രികളുടെ നിലവാരം ഉയർത്തുന്നതാണ്.
b) കവരത്തിയിൽ നഴ്സിംഗ് കോളേജ്.
c) കവരത്തിയിൽ പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്,
d) മറൈൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയ്ക്കായി മിനിക്കോയിൽ ITI.
പ്രഖ്യാപിച്ച ടൂറിസം വിപുലീകരണം തുടരും.
അഴിമതി തുടച്ചുനീക്കും. ടൂറിസ്റ്റ് സീസൺ തുറക്കുമ്പോൾ സ്‌പോർട്‌സിൽ നിന്ന് പിരിച്ചുവിട്ട കരാർ തൊഴിലാളികളെ തിരിച്ച് എടുക്കും.
സ്ഥിരം പോസ്റ്റിൽ നിന്ന് MSE മാരെ പിരിച്ചു വിട്ടിട്ടില്ല. വാച്ചറുമാരെ ഒക്ടോബറിൽ തിരിച്ചെടുക്കും.
മേൽ പറഞ്ഞ കാര്യങ്ങൾ ബഹുമാനപ്പെട്ട അഡ്മിനിസ്ട്രേറ്റർ ഞങ്ങൾക്ക് ഉറപ്പ് നൽകി യിട്ടുള്ളതാണ്.
സി അബ്ദുൽ ഖാദർ ഹാജി
സംസ്ഥാന അദ്ധ്യക്ഷൻ
ബിജെപി ലക്ഷദ്വീപ്
Post Your Comments