COVID 19KeralaLatest NewsIndiaNews

വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള രാഹുൽ ഗാന്ധിയുടെ അജണ്ട നടക്കില്ല: വിമർശനവുമായി ഹര്‍ഷവര്‍ധന്‍

ഡേറ്റ വിലയിരുത്തുന്നതിന് രാജ്യത്തിന് ശക്തമായ സംവിധാനമുണ്ട്

ഡല്‍ഹി: കോവിഷീല്‍ഡ് വാക്സീന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ച നടപടിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള രാഹുൽ ഗാന്ധിയുടെ അജണ്ട ഇനി നടക്കില്ലെന്നും ആര്യഭടനും അരിസ്‌റ്റോട്ടിലും പോലും രാഹുലിന്റെ അറിവിന് മുന്നില്‍ തലകുനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോവിഷീല്‍ഡ് വാക്സീന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 വരെ ആഴ്ചയാക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. 6 മുതല്‍ 8 ആഴ്ച വരെയായിരുന്ന ഇടവേള വർധിപ്പിച്ചതിൽ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണു വിശദീകരണം.

‘ഡേറ്റ വിലയിരുത്തുന്നതിന് രാജ്യത്തിന് ശക്തമായ സംവിധാനമുണ്ട്. ജനങ്ങള്‍ക്കു കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ നല്‍കുന്നത് തമ്മിലുള്ള അന്തരം കൂട്ടാനുള്ള തീരുമാനം ശാസ്ത്രീയ വിവരങ്ങളെ അടിസ്ഥാനമാക്കി സുതാര്യമായ രീതിയിലാണ് എടുത്തത്. ഇത്തരമൊരു സുപ്രധാന വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്’. ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button