കൊല്ലം: കൊല്ലം ബൈപ്പാസില്‍ പ്രതിഷേധങ്ങള്‍ക്കിടെ ടോള്‍ പിരിവ് തുടങ്ങി. ടോള്‍ പിരിവ് തടയാനെത്തിയ ഡി.വൈ.എഫ്.ഐ , എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. വ്യാഴാഴ്ച രാവിലെഎട്ടിനാണ് ടോള്‍ പിരിവ് തുടങ്ങാനിരുന്നത്. ഉടന്‍തന്നെ സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ആറുവരിപാതയാക്കിയ ശേഷം ടോള്‍ പിരിവ് നടത്തിയാല്‍ മതിയെന്നും സമീപ പഞ്ചായത്തുകളിലുള്ളവര്‍ക്കും യാത്ര സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം തുടങ്ങിയത്.
ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കിയശേഷം 9.30ഓടെ ടോള്‍ പിരിവ് തുടങ്ങി. ജൂണ്‍ ഒന്നിന് ടോള്‍ പിരിവ് തുടങ്ങാന്‍ ശ്രമം നടത്തിയെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് മാറ്റുകയായിരുന്നു. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് ജില്ലാഭരണകൂടവും ടോള്‍ കമ്പനിയായ എ.കെ ഗ്രൂപ്പും ചര്‍ച്ചനടത്തിയതിനുശേഷമാണ് ഇന്ന് പിരിവ് തുടങ്ങിയത്.
Post Your Comments