KeralaLatest NewsNews

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് നാലായിരത്തിലധികം കേസുകൾ

നിയന്ത്രണങ്ങൾ ലംഘിച്ച 1440 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4261 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1440 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2558 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9381 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 41 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: കാറിൽ മൂന്ന് രഹസ്യ അറകൾ: റവന്യു ഇന്റലിജൻസിന്റെ പരിശോധനയിൽ കണ്ടെത്തിയത് 21 കോടി രൂപയുടെ സ്വർണ്ണ ബിസ്‌ക്കറ്റുകൾ

തിരുവനന്തപുരം സിറ്റിയിൽ 445 കേസുകൾ രജിസ്റ്റർ ചെയ്തു. 28 പേരാണ് അറസ്റ്റിലായത്. 143 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 905 കേസുകൾ രജിസ്റ്റർ ചെയ്യുകയും 464 പേർ അറസ്റ്റിലാകുകയും 698 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1081 കേസുകളും കൊല്ലം സിറ്റിയിൽ 657 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 445, 28, 143
തിരുവനന്തപുരം റൂറൽ – 905, 464, 698
കൊല്ലം സിറ്റി – 657, 29, 14
കൊല്ലം റൂറൽ – 1081, 57, 42
പത്തനംതിട്ട – 50, 40, 151
ആലപ്പുഴ- 43, 9, 227
കോട്ടയം – 219, 204, 169

Read Also: തമിഴ്‌നാട്ടില്‍ കാണുന്നത് അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയം, കവികള്‍ക്ക് ഇനി കാവി വേണ്ട പകരം വെള്ള വസ്ത്രം

ഇടുക്കി – 102, 22, 33
എറണാകുളം സിറ്റി – 128, 63, 49
എറണാകുളം റൂറൽ – 169, 59, 245
തൃശൂർ സിറ്റി – 127, 142, 123
തൃശൂർ റൂറൽ – 22,16, 205
പാലക്കാട് – 72, 80, 23
മലപ്പുറം – 62, 67, 11
കോഴിക്കോട് സിറ്റി – 28, 28, 31
കോഴിക്കോട് റൂറൽ – 46, 54, 9
വയനാട് – 28, 0, 29
കണ്ണൂർ സിറ്റി – 49, 49, 37
കണ്ണൂർ റൂറൽ – 10, 10, 63
കാസർകോട് – 18, 19, 256

Read Also: അഭിപ്രായം പറയാം: പൊതുജനങ്ങളുമായി സംവദിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ തത്സമയ ഫോൺ ഇൻ പരിപാടി റിംഗ് റോഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button