ന്യൂഡൽഹി : കൊറോണ ബാധിതരായവർക്കുള്ള കേന്ദ്ര സഹായം അർഹരായവരിൽ എത്തിയോ എന്നറിയാൻ വിശദമായ കണക്കെടുക്കാൻ തീരുമാനിച്ച് കോൺഗ്രസ്. ഇതിനായി വീടുകൾ തോറും കയറി കണക്കുകൾ രേഖപ്പെടുത്തുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. കൊറോണ ബാധിച്ച് മരിച്ചവരുടേയും കൊറോണ മൂലം പ്രതിസന്ധിയിലായ കുടുംബങ്ങളുടേയും വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം.
ഒരു മാസത്തിനുള്ളിൽ മൂന്നുകോടി കുടുംബങ്ങൾ സന്ദർശിച്ച് വിവരം തേടണമെന്ന് സംസ്ഥാന ഘടകങ്ങൾക്ക് എഐസിസി നിർദ്ദേശം നൽകി. ഇതിനായി ചോദ്യാവലി തയ്യാറാക്കി വിവരങ്ങൾ തേടുന്നത് അടുത്തമാസം ആരംഭിക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകളിൽ തെറ്റുണ്ടെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. വീടുകൾ തോറും കയറി വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ തെറ്റാണെന്ന് തെളിയിക്കാനാണ് പാർട്ടി തീരുമാനമെന്ന് നേതൃത്വം വ്യക്തമാക്കി.
Post Your Comments