
തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറന്നു. മിക്കയിടത്തും ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനു മുന്‍പു തന്നെ ആളുകള്‍ ക്യൂ തുടങ്ങിയിരുന്നു. ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. രാവിലെ 11 മണിയോടെ ബാറുകളും ബിയര്‍ വൈന്‍ കടകളും തുറന്നു. ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബാറുകളില്‍ നിന്നും പാഴ്സലായി മദ്യം വാങ്ങാം.
Read Also : സ്വര്‍ണക്കടത്ത് കേസ് : രണ്ട് വിമാന കമ്പനികൾക്ക് നോട്ടീസ് അയച്ച് കസ്റ്റംസ്
ബെവ്‌കോ രാവിലെ 9 മുതല്‍ രാത്രി 7 വരെയും ബാറുകള്‍ രാവിലെ 11 മുതല്‍ രാത്രി 7 വരെയുമാകും പ്രവര്‍ത്തിക്കുക. സാമൂഹിക അകലം പാലിച്ച് ആളുകള്‍ വരിനില്‍ക്കുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്. തിരൂർ ബീവറേജിന്റെ മുന്നിലെ നീണ്ട നിരയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്.
വീഡിയോ കാണാം :
Post Your Comments