
കൊല്ലം : കോവിഡ് രോഗിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. കൊല്ലം ചവറ തെക്കുഭാഗം സജികുട്ടനാണ് അറസ്റ്റിലായത്. ജൂണ്‍ മൂന്നാം തീയതി നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടർന്ന് ഇന്നലെ വൈകിട്ടാണ് തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം നടന്നത്. ഇവരെ കൊണ്ടുപോകാനായി സജികുട്ടനാണ് ആംബുലന്‍സുമായി എത്തിയത്. തുടർന്ന് രോഗിക്കൊപ്പം ബന്ധുക്കള്‍ ആരെങ്കിലും കൂടെ വരണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ ബന്ധുവായ യുവതിയും ആംബുലന്‍സില്‍ കയറി. യാത്രയ്ക്കിടെ ഗ്ലൗസ് എടുക്കുന്നതിനായി തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കയറിയ ഇയാൾ തിരികെയെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
Read Also : എതിർപ്പുകൾ വിലപ്പോവില്ല: ലക്ഷദ്വീപില്‍ 4,650 കോടിയുടെ നിക്ഷേപ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്രം
എന്നാൽ ,അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് കോവിഡ് രോഗി മരിച്ചു. കഴിഞ്ഞ ദിവസമാണ് യുവതി പരാതി അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments