MollywoodLatest NewsKeralaCinemaNewsEntertainment

ആണിനു വേണ്ടി ട്രൈ ചെയ്തതാണോയെന്ന് ചോദ്യം, ഇലക്ഷൻ സമയത്ത് സ്ത്രീകൾ വന്നു കെട്ടിപ്പിടിച്ച് കരഞ്ഞു: കൃഷ്ണകുമാർ

തിരുവനന്തപുരം: ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യത്തെ കുറിച്ച് മനസ്സുതുറന്ന് നടൻ കൃഷ്ണകുമാര്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടൻ താൻ ജീവിതത്തിൽ നേരിട്ട ചില ചോദ്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. നാല് പെൺകുട്ടികളുമായി പുറത്തിറങ്ങുമ്പോഴാണ് താൻ കൂടുതലും ഒരേ ചോദ്യം തന്നെ കേൾക്കേണ്ടി വന്നതെന്ന് നടൻ പറയുന്നു.

‘പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മള്‍ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്’, നടന്‍ പറഞ്ഞു.

Also Read:പിതാവ് മരിച്ചതറിഞ്ഞില്ല; കുട്ടികൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 3 ദിവസം

എന്നാൽ, പണ്ട് കേട്ടതൊന്നും ഇപ്പോൾ ഇല്ലെന്നും താരം പറയുന്നു. ‘ഇത്തവണ ഇലക്‌ഷൻ പ്രചരണത്തിനു പോയപ്പോൾ പല പ്രായത്തിലുമുള്ള സ്ത്രീകൾ വന്നു കെട്ടിപ്പിടിച്ച് കരഞ്ഞ് ആവശ്യങ്ങൾ പറയുന്നു. നാലു പെൺമക്കളുടെ അച്ഛൻ എന്ന വിശ്വാസവും സ്നേഹവുമാണ് തിരിച്ചു കിട്ടുന്നതെന്നു തോന്നുന്നു’ എന്നും താരം വ്യക്തമാക്കുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി കൃഷ്ണകുമാർ മത്സരിച്ചിരുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിച്ച താരത്തിന് പക്ഷേ വിജയിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button