KeralaLatest NewsIndiaSaudi ArabiaNewsInternationalGulf

വാക്ക്​ തർക്കം കത്തിക്കുത്തായി മാറി: സൗദിയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

കഴുത്തറുക്കപ്പെട്ട നിലയിൽ ഘാന സ്വദേശി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

ദമ്മാം: പ്രമുഖ കമ്പനിയിലെ രണ്ട്​ ജീവനക്കാർ തമ്മിലുള്ള തമ്മിലുള്ള വാക്ക്​ തർക്കം കത്തിക്കുത്തായി മാറി മലയാളി കൊല്ലപ്പെട്ടു. പാൽവിതരണ വാനിലെ സെയിൽസ്​മാനായ കൊല്ലം, ഇത്തിക്ക​ര സ്വദേശി സനൽ (35) ആണ്​ കൊല്ലപ്പെട്ടത്​. കൂടെയുണ്ടായിരുന്ന സഹായി ഘാന സ്വദേശിയുടെ കുത്തേറ്റാണ് സനൽ മരിച്ചതെന്നാണ് ലഭ്യമായ വിവരം.​

അൽഅഹ്​സയിൽ ജബൽ ഷോബക്കടുത്ത്​ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴുത്തറുക്കപ്പെട്ട നിലയിൽ ഘാന സ്വദേശി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്​. പരുക്കൻ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്നും, പ്രത്യേക സാഹചര്യത്തിൽ ഇയാളെ ഒപ്പം ജോലിക്ക്​ കൂട്ടാൻ സനൽ നിർബന്ധിതനാവുകയായിരുന്നു എന്നും സനലി​ന്റെ സുഹൃത്തുക്കൾ പറയുന്നു.

ഷോബയിലെ ഒരു കടയിൽ എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരൻ പറഞ്ഞു. ജോലിക്കിടയിൽ വഴിയരികിലാണ്​ സംഭവം നടന്നത്​. പോലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക്​ മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button