
ബംഗളൂരു: കാമുകനൊപ്പം കഞ്ചാവ് വില്‍പ്പന നടത്തിയ യുവതി പിടിയില്‍. ആന്ധ്രാപ്രദേശ് സ്വദേശിനിയായ രേണുകയാണ് പോലീസിന്റെ പിടിയിലായത്. കാമുകനെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
കാമുകനായ സിദ്ധാര്‍ത്ഥിനൊപ്പം വീട് വാടകയ്ക്ക് എടുത്താണ് രേണുക കഞ്ചാവ് വില്‍പ്പന നടത്തിയത്. ഇരുവരും ചെന്നൈയിലെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷമാണ് ഉപരിപഠനത്തിനായി ബംഗളൂരുവില്‍ എത്തിയത്. തുടര്‍ന്ന് വീട് വാടകയ്ക്ക് എടുത്ത ശേഷം കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം സദാശിവ നഗറില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെയാണ് രേണുകയെ പോലീസ് പിടികൂടിയത്.
ഒഡീഷയില്‍ നിന്നും വിശാഖപട്ടണത്ത് നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് വന്‍ വിലയ്ക്കാണ് പ്രതികള്‍ കച്ചവടം നടത്തിയിരുന്നത്. ഒരു ഗ്രാം കഞ്ചാവിന് 1000 മുതല്‍ 2000 രൂപ വരെ ഇവര്‍ ഇടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിദ്ധാര്‍ത്ഥിനും രേണുകയ്ക്കും കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്ന ബീഹാര്‍ സ്വദേശി സുധാന്‍ഷു എന്നയാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments