കൊല്‍ക്കത്ത : ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിയെ ക്രൂരമായി മർദിച്ച് നഗ്നയാക്കി നടത്തിച്ച് ജനക്കൂട്ടം. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം നടന്നത്. 35 കാരിയായ സ്ത്രീക്കാണ് ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. സംഭത്തിൽ 11 പ്രതികളില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറുമാസം മുൻപാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയത്. തുടർന്ന് തിരിച്ചെത്തിയ യുവതിയ്ക്ക് ശിക്ഷ നടപ്പാക്കാൻ ഗ്രാമവാസികൾ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഗ്രാമവാസികളില്‍ കുറച്ചുപേര്‍ സ്ത്രീയുടെ വീട്ടിലെത്തുകയും വീടിന് പുറത്തേക്ക് വലിച്ചിഴക്കുകയുമായിരുന്നു. തുടര്‍ന്ന് ക്രൂരമായി മർദിച്ച ശേഷം ഗ്രാമത്തിലെ റോഡിലൂടെ നഗ്നയാക്കി നടത്തിച്ചു. യുവതിയെ ക്രൂരമായി മർദിക്കുന്നതിന്റെയും നഗ്നയാക്കി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
Read Also : ഗല്‍വാന്‍ താഴ്വരയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദവ് അര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ വീഡിയോ ഗാനം
സംഭവത്തിന് ശേഷം യുവതി അസമിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഞായറാഴ്ച യുവതിയെ പൊലീസ് നാട്ടില്‍ തിരികെയെത്തിച്ചു. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ റിമാന്‍ഡ് ചെയ്തതായി പൊലീസ് പറഞ്ഞു.
Post Your Comments