ഇടുക്കി: കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 2343.88 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. തിങ്കളാഴ്ച 2342.78 അടിയായിരുന്നു . കഴിഞ്ഞ വര്‍ഷം സംഭരണിയില്‍ 2333.30 അടിയായിരുന്നു ജലനിരപ്പ്.
ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കാലവര്‍ഷം രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇതുവരെ ജില്ലയില്‍ ആറു ശതമാനം മഴയുടെ കുറവാണുള്ളത്. 30.27 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 28.41 ആണ് കിട്ടിയത്. മഴ ശക്തമായതോടെ മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറും ഉയര്‍ത്തി ജലം ഒഴുക്കുന്നുണ്ട്. സ്പില്‍വേയിലൂടെ മാത്രം 63.75 മീറ്റര്‍ ക്യൂബ് അളവിലാണ് ജലം പുറന്തള്ളുന്നത്.
ജാഗ്രതയുടെ ഭാഗമായി ജനുവരി മുതല്‍ ഷട്ടറുകള്‍ 20 മുതല്‍ 30 സെന്റിമീറ്റര്‍വരെ ഉയര്‍ത്തി നിശ്ചിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. 42 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. അണക്കെട്ട് തുറന്നുവിട്ടിരിക്കുന്ന സാഹചര്യത്തില്‍ തൊടുപുഴയാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
മണ്ണിടിച്ചിലിനും പ്രളയത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മലയോര മേഖലകളിൽ താമസിക്കുന്നവരും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്.
Post Your Comments