Latest NewsNewsIndia

ആള്‍ദൈവം ശിവശങ്കര്‍ ബാബയെ പിടികൂടിയത് ഭക്തയുടെ വീട്ടിൽ ഒളിവിൽ കഴിയുമ്പോൾ

ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ബാബ അറസ്​റ്റ്​ ഭീഷണി ഭയന്ന്​ മുങ്ങുകയായിരുന്നു

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചെന്നു ആരോപിക്കപ്പെടുന്ന ചെങ്കല്‍പ്പട്ട്​ കേളമ്പക്കം സുശീല്‍ഹരി ഇന്‍റര്‍നാഷനല്‍ സ്​കൂള്‍ സ്​ഥാപകനും ആള്‍ദൈവവുമായ ശിവശങ്കര്‍ബാബ ഡല്‍ഹിയില്‍ അറസ്​റ്റിലായി. ഡല്‍ഹി ചിത്തരജ്ഞന്‍ പാര്‍ക്കിന്​ സമീപം ഭക്തയുടെ വസതിയില്‍ ഒളിവിൽ കഴിയുമ്പോഴാണ് ഇയാൾ അറസ്റ്റിൽ ആയത്. ഡി.എസ്​.പി ഗുണവര്‍മ​െന്‍റ നേതൃത്വത്തിലുള്ള തമിഴ്​നാട്​ സി.ബി.സി.​െഎ.ഡി പൊലീസ്​ സംഘം ഇയാളെ കസ്​റ്റഡിയിലെടുത്തത്​. ഡല്‍ഹി മജിസ്​ട്രേട്ട്​ കോടതിയില്‍ ഹാജരാക്കി.

read also: സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയതിൽ ഭിന്നാഭിപ്രായം ഇല്ല: നേതാക്കൾ ഒറ്റക്കെട്ടാണെന്ന് താരിഖ് അൻവർ

സ്‌കൂളിലെ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഇയാൾ പരാതി ഉയർന്നതിനു പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. തമിഴ്​നാട്​ പൊലീസ്​ ലുക്​ഒൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ബാബ അറസ്​റ്റ്​ ഭീഷണി ഭയന്ന്​ മുങ്ങുകയായിരുന്നു.

ബാബക്കെതിരെ 15ലധികം വിദ്യാര്‍ഥിനികള്‍ ബാബയ്‌ക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ബാബയെ സന്ദര്‍ശിച്ച്‌​ ആശീര്‍വാദം വാങ്ങിയാല്‍ നല്ല മാര്‍ക്കോടെ പാസാവാമെന്ന്​ പറഞ്ഞ്​ പ്രലോഭിപ്പിക്കുകയും ​ ലഹരി കലര്‍ന്ന ചോക്​ലെറ്റുകളും വിദേശമദ്യവും നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button