സ്‌ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ രീതിയിൽ ഉണ്ടാവുന്ന ഒന്നാണ് സ്‌ട്രെച്ച് മാർക്കുകൾ. സ്ത്രീകളുടെ കാര്യത്തിൽ ഇത് പ്രസവത്തോടും മറ്റും അനുബന്ധിച്ച് ഉണ്ടാവുമ്പോൾ പുരുഷന്മാരിൽ ഇത് മറ്റ് പല കാരണങ്ങൾ കൊണ്ടും ഉണ്ടാവുന്നു. ഒരാളുടെ ആത്മവിശ്വാസത്തെ പോലും തകർത്തുകളയുന്ന ഇത് സൗന്ദര്യത്തിന് പോലും വിലങ്ങുതടിയായി മാറുന്നുണ്ട്. എന്നാൽ, സ്ട്രെച്ച് മാർക്ക് മാറ്റാനുള്ള ചില എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ചര്‍മ്മത്തിലുണ്ടാകുന്ന പാടുകളെ അകറ്റാന്‍ മികച്ചതാണ് വെളിച്ചെണ്ണ. സ്‌ട്രെച്ച് മാർക്കുകളെ അകറ്റാനും വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്‌ട്രെച്ച് മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം.
സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പ്പം ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് സ്‌ട്രെച്ച് മാര്‍ക്കുകളെ അകറ്റാന്‍ സഹായിക്കുന്നത്. കൂടാതെ ചർമ്മത്തിന്‍റെ ‘ഇലാസ്റ്റിസിറ്റി’ നിലനിർത്താനും ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്.
Read Also : മദ്യശാലകള്‍ തുറന്നതിന് പിന്നാലെ കൊലപാതകം: നാലംഗ സംഘം യുവാവിനെ കുത്തിക്കൊന്നു
സ്‌ട്രെച്ച് മാർക്‌സ് ഇല്ലാതാക്കാൻ അടുത്ത മികച്ചൊരു വഴിയാണ് ഒലീവ് ഓയില്‍ പുരട്ടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിലെ പാടുകളെ നീക്കം ചെയ്യാന്‍ സഹായിക്കും.
സ്‌ട്രെച്ച് മാർക്‌സ് ഇല്ലാതാക്കാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങാ നീര് സ്ഥിരമായി പുരട്ടുന്നത് പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കും.
സ്ട്രെച്ച് മാര്‍ക്സ് മാറാൻ ഏറ്റവും മികച്ചതാണ് പാൽപ്പാട. പാൽപ്പാട കൊണ്ട് ദിവസവും മസാജ് ചെയ്യാം. വിരലുകൾ ചർമ്മത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ഇത് മൂന്നു മാസക്കാലം ചെയ്യണം.
Read Also : കേന്ദ്രത്തിന്റെ വിരട്ടൽ ഫലിച്ചു : പുതിയ ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് വ്യക്തമാക്കി ട്വിറ്റർ
മുട്ടയുടെ വെള്ളയും സ്‌ട്രെച്ച് മാർക്‌സിന് നല്ലൊരു പരിഹാരമാണ്. സ്‌ട്രെച്ച്‌മാർക്‌സ് ഉള്ള ഭാഗത്ത് മുട്ടയുടെ വെള്ള പുരട്ടാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇങ്ങനെ ചെയ്യാം.
Post Your Comments