തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍ രംഗത്ത്. ഇന്ന് രാത്രിയോടെ ലോക്ക് ഡൗണ്‍ അവസാനിക്കുമെന്ന് ഇന്നലെയാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ലോക് ഡൗൺ പിൻവലിക്കുന്നതോടൊപ്പം തന്നിരിക്കുന്ന ഇളവുകളിൽ ആരാധനാലയങ്ങൾ തുറക്കാനുള്ള അനുമതി ഇല്ലായിരുന്നു. അത് ചൂണ്ടിക്കാണിച്ചാണ് മുസ്ലിം സംഘടനകൾ പ്രതിഷേധം ആരംഭിച്ചത്.
Also Read:മാസ്കിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം: പ്രതികൾക്ക് തടവ്
എല്ലാ മേഖലകളിലും ഇളവുകൾ നൽകിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, വിസ്ഡം മുസ്‌ലിം ഓര്‍ഗനൈസേഷന്‍, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, ജമാഅത്തെ ഇസ്‌ലാമി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍, എന്നീ സംഘടനകളാണ് ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments