ചെന്നൈ: വണ്ടല്ലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ച് ഒരു സിംഹം കൂടി ചത്തു. 12 വയസ് പ്രായമുള്ള പത്ബനാഥന്‍ എന്ന ആണ്‍ സിംഹമാണ് ചത്തത്. ഇതോടെ മൃഗശാലയില്‍ കോവിഡ് ബാധിച്ച് ചത്ത സിംഹങ്ങളുടെ എണ്ണം രണ്ടായി.
ജൂണ്‍ 3നാണ് സിംഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന സിംഹം ഇന്ന് രാവിലെ 10.15നാണ് ചത്തതെന്ന് വണ്ടല്ലൂര്‍ മൃഗശാല അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ, ജൂണ്‍ 3ന് മൃഗശാലയില്‍ കോവിഡ് ബാധിച്ച് 9 വയസുള്ള പെണ്‍സിംഹവും ചത്തിരുന്നു. നിലവില്‍ 7 സിംഹങ്ങളാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
മെയ് 26ന് മൃഗശാലയിലെ സഫാരി പാര്‍ക്കിലുള്ള അഞ്ച് സിംഹങ്ങള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ മൃഗശാലയിലുള്ള മൃഗഡോക്ടര്‍മാര്‍ സിംഹങ്ങളെ പരിശോധിക്കുകയും ഇവയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് മൃഗശാലയിലുള്ള 11 സിംഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് മധ്യപ്രദേശിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസസിലേയ്ക്ക് (എന്‍ഐഎച്ച്എസ്എഡി) അയച്ചിരുന്നു. ഇവയില്‍ 9 സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments