ന്യൂഡൽഹി : കൊവിഡ് വ്യാപനം ഏറ്റവും കുറവുള്ള പൊതുഗതാഗത മാർഗങ്ങളിൽ മുന്നിൽ ഓട്ടോറിക്ഷകള്‍ ആണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഓട്ടോറിക്ഷ, കാർ (നോണ്‍ എസി), ബസ്, കാർ (എസി) തുടങ്ങിയ വാഹനങ്ങളിൽ ജെഎച്ച്യുവിലെ ദർപൻ ദാസും പരിസ്ഥിതി ആരോഗ്യ, എൻജിനിയറിങ് വകുപ്പ് പ്രൊഫസറായ ഗുരുമൂർത്തി രാമചന്ദ്രനും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്രകള്‍ നടത്തിയ ശേഷം പുറത്തുവിട്ടതാണ് ഈ പഠന റിപ്പോര്‍ട്ട്.
Read Also : വൺപ്ലസ്സിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട് ഫോൺ ഇന്ത്യയിലെത്തി
ജോൺസ് ഹോപ്കിൻസ് സർവകലാശാലയ്ക്ക് ഒപ്പം ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, പരിസ്ഥിതി ആരോഗ്യ, എൻജിനിയറിങ് വകുപ്പ് എന്നിവരും ഈ പഠനങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. എയർ കണ്ടീഷനിംഗ് ഓണായിരിക്കുന്ന അടച്ചുമൂടിയ വാഹനങ്ങളേക്കാള്‍ വിൻഡോകൾ മടക്കിവച്ച നോൺ എസി ടാക്സിയിൽ അണുബാധ പിടിക്കാനുള്ള സാധ്യത 250 ശതമാനം കുറവാണെന്നും പഠനം പറയുന്നു.
മാത്രമല്ല വാഹനത്തിന്റെ വേഗം കൂടുമ്പോൾ വായുസഞ്ചാരം വർധിച്ച് വൈറസിന്റെ പകർച്ചസാധ്യത 75 ശതമാനത്തോളം കുറയുമെന്നും കണ്ടെത്തിയതായി പഠനങ്ങൾ പറയുന്നു. അതേസമയം കോവിഡ് വൈറസ് വ്യാപനം കാരണം ഏറ്റവുമധികം ദുരിതം നേരിട്ട മേഖലയാണ് ഓട്ടോ റിക്ഷ തൊഴിലാളികൾ.
Post Your Comments