കൊച്ചി: കഴിഞ്ഞ രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില വീണ്ടും ഇടിഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 36,280 രൂപയായി താഴ്ന്നു. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4535 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ ആരംഭത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് വില കുറയുന്നതാണ് കാണാൻ സാധിച്ചത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് കുറഞ്ഞത്.
ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
Post Your Comments