പാരീസ്: കോവിഡ് വ്യാപനത്തില്‍ കുറവ് ഉണ്ടായതോടെ മാസ്‌ക് ഒഴിവാക്കാനൊരുങ്ങി ഫ്രാന്‍സ്. നാളെ മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് അറിയിച്ചു. രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തിലായ സാഹചര്യത്തിലാണ് തീരുമാനം.
കോവിഡിനെതിരെ ഫ്രാന്‍സിന്റെ ആരോഗ്യസ്ഥിതി വളരെ വേഗത്തില്‍ മെച്ചപ്പെട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം, രാത്രി കര്‍ഫ്യൂ ഈ മാസം 20 വരെ തുടരും. 20ന് ശേഷം കര്‍ഫ്യൂ പൂര്‍ണമായി പിന്‍വലിക്കാനാണ് തീരുമാനം.
കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ആശങ്ക നിലനിന്നിരുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഫ്രാന്‍സ്. എന്നാല്‍, രണ്ടാം തരംഗത്തെയും അതിജീവിച്ച ഫ്രാന്‍സില്‍ ഇപ്പോള്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3500ല്‍ താഴെയാണ്. രാജ്യത്ത് 35 ദശലക്ഷം ആളുകള്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.
Post Your Comments