പ്രമേഹം പോലെതന്നെ ലോകമെമ്പാടുമുള്ളവരെ ആശങ്കയിലാക്കുന്നതാണ് രക്തസമ്മര്‍ദ്ദവും. ഈ ഹൃദയ രോഗാവസ്ഥ പല തരത്തിലുള്ള പ്രായക്കാരെയും ബാധിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ ചികിത്സിച്ചു നീക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, ഈ അവസ്ഥയെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരിക്കലും ഒരു മോശം ജീവിതശൈലിയോ അനാരോഗ്യകരമായ ഭക്ഷണരീതികളോ പിന്തുടരാന്‍ പാടില്ല.
രക്താതിമര്‍ദ്ദം അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നത് ധമനിയിലൂടെ ഒഴുകുന്ന രക്തത്തിന്റെ ശക്തി വളരെ കൂടുന്ന അവസ്ഥയാണ്. ഇത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും രക്തക്കുഴലുകളില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. സ്വാഭാവികമായും നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയുന്ന ധാരാളം പഴങ്ങളും പച്ചക്കറികളും ഉണ്ട്. അത്തരത്തിലൊന്നാണ് തക്കാളി.
തക്കാളിയുടെ ഡൈയൂററ്റിക് ഗുണങ്ങള്‍ കാരണം മൂത്രത്തിലൂടെ അധിക സോഡിയം പുറന്തള്ളുന്നു. തക്കാളി ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഗുണംചെയ്യും. നിങ്ങള്‍ക്ക് ദിവസവും വീട്ടില്‍ ഒരു ഗ്ലാസ് ഫ്രഷ് തക്കാളി ജ്യൂസ് ഉണ്ടാക്കി കഴിക്കാന്‍ ശ്രമിക്കാം. നിങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ ഇത് തയ്യാറാക്കാം.
Post Your Comments