Latest NewsFootballNewsSports

യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം: തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മ്യൂണിക്: യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ടൂർണമെന്റിലെ മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന എഫിൽ ഫ്രാൻസും ജർമ്മനിയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. രാത്രി 12.30നാണ് മത്സരം. അത്യന്തം ആവേശകരമായ മത്സരത്തിനാകും ഇന്ന് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ സാക്ഷ്യം വഹിക്കുക. 2014 ലോകകപ്പ് ജേതാക്കളാണ് ജർമ്മനി. അതേസമയം ഫ്രാൻസ് 2018ലെ ലോക ജേതാക്കളാണ്.

യൂറോ കപ്പിൽ ഇന്ന് ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഹംഗറിയെ നേരിടും. ബുഡാപെസ്റ്റിൽ രാത്രി 9.30നാണ് മത്സരം. ജർമ്മനി, ഫ്രാൻസ്, പോർച്ചുഗൽ, ഹംഗറി എന്നിവർ അടങ്ങുന്നതാണ് ഗ്രൂപ്പ് എഫ്. അതേസമയം, നിലവിലെ ചാമ്പ്യന്മാർക്ക് മിഡ്ഫീൽഡർ ജോ കാൻസെലോയുടെ അഭാവം കനത്ത തിരിച്ചടിയാകും. കോവിഡ് സ്ഥിരീകരിച്ച കാൻസെലോ യൂറോകപ്പിൽ കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

യുവേഫയുടെ കോവിഡ് പ്രോട്ടോകോൾ പ്രകാരം ടീം ശനിയാഴ്ച ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമായി. ജോ കാൻസെലോ ഒഴിച്ച് എല്ലാവരും നെഗറ്റീവാണ്’. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. യൂറോ കപ്പിൽ പങ്കെടുക്കുന്ന പല താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. റഷ്യയുടെ ആന്ദ്രേ മോസ്‌തോവോയ്, സ്പെയിനിന്റെ സെർജിയോ ബുസ്കെറ്റ്സ് എന്നിവരും കോവിഡ് ബാധിച്ച് ക്വാറന്റീനിലാണ്.

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോർട്സ് ചാനൽ വഴിയാണ്. കൂടാതെ സോണി ലൈവ് ആപ്ലിക്കേഷൻ വഴി നിങ്ങളുടെ സ്മാർട്ട് ഫോണിലൂടെയും കാണാം

Read Also:- അഭിനയത്തിൽ മൃഗങ്ങളുടെ മൂവ്മെന്റസ് കടമെടുക്കുന്ന വ്യത്യസ്ത ശൈലിയെക്കുറിച്ച് ബാബു ആൻ്റണി

യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങൾ

പോർച്ചുഗകൾ – ഹംഗറി (രാത്രി 9.30)
ഫ്രാൻസ് – ജർമ്മനി (രാത്രി 12.30)

shortlink

Related Articles

Post Your Comments

Related Articles


Back to top button