COVID 19KeralaLatest NewsNews

സംസ്ഥാനവ്യാപക ലോക് ഡൗൺ നാളെ അവസാനിക്കുന്നു : തുടർന്നുള്ള ഇളവുകൾ ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെയുള്ള ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും. നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ തുടര്‍ന്ന് നല്‍കേണ്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ എന്തെല്ലാം എന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. 17-ാം തീയതി മുതല്‍ മുതല്‍ സംസ്ഥാന വ്യാപകമായി ഒരേ രീതിയില്‍ ലോക്ക് ഡൗണ്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇളവുകളെക്കുറിച്ച് ഇന്ന് ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും.

Also Read:ജിംനേഷ്യം അടച്ചതോടെ ചാരായം വാറ്റ് തുടങ്ങി : മുന്‍ മിസ്റ്റര്‍ കോട്ടയം അറസ്റ്റിൽ

അന്തര്‍ജില്ലാ യാത്രകളടക്കം വിലക്കി അടച്ചിട്ടുള്ള ലോക്ക്ഡൗണ്‍ വ്യാഴാഴ്ചയ്ക്ക് ശേഷം മുന്നോട്ടു പോകാനാകില്ലെന്ന പൊതുവികാരം മാനിച്ചാണ് നടപടി. ടെസ്റ്റ് പോസിറ്റിവീറ്റി കുറഞ്ഞ പ്രദേശങ്ങളില്‍ ഓട്ടോ, ടാക്സി സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കിയേക്കും. കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ക്കും അനുമതി ലഭിച്ചേക്കും.

തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വില്‍ക്കുന്ന കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നല്‍കാനിടയുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് നേരത്തേ തന്നെ തുറക്കാന്‍ അനുമതിയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button