Latest NewsCinemaNewsNews Story

വേടന്റെ പോസ്റ്റിന് ലൈക്കടിച്ച് പിന്തുണച്ചവർ ‘പുരോഗമന കോമാളികൾ’: ഒമർ ലുലു

കൊച്ചി: ലൈംഗികാതിക്രമ ആരോപണത്തിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയ മലയാളി റാപ്പ് സിംഗർ വേടന്റെ പോസ്റ്റിന് ലൈക്കടിച്ച് പിന്തുണച്ചവർ ‘പുരോഗമന കോമാളികൾ’ എന്ന് സംവിധായകൻ ഒമർ ലുലു. ദിലീപ് പ്രതിയാണെന്ന് ഗണിച്ച് കണ്ടെത്തിയവർ മറ്റൊരു പീഢനക്കേസ് പ്രതി കുറ്റസമ്മതം നടത്തിയപ്പോൾ അതിനെ ലൈക്കടിച്ച് പിന്തുണയ്ക്കുന്നു. പ്രതിക്കൊപ്പമാണ് എന്നാണ് സ്വയം ഫെമിനിസ്റ്റ് ചമഞ്ഞ് നടക്കുന്നവർ തെളിക്കുന്നത് എന്ന് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ
പീഢനാരോപണം നേരിട്ട്‌ അതിനു മാപ്പ്‌ ചോദിച്ചുകൊണ്ട്‌ വേടൻ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിൽ ലൈക്ക്‌ ചെയ്തത്‌ മലയാളത്തിലെ പ്രമുഖരായ ‘പുരോഗമന കോമാളികൾ.’
പുരോഗമന കോമാളികൾ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാൻ. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർക്കറ്റ്‌ കൂട്ടുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ്‌ എന്ത്‌ വിളിക്കണം? ദിലീപ്‌ വിഷയത്തിൽ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച്‌ കണ്ടെത്തിയവർ, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവർ തന്നെയാണ്‌, മറ്റൊരു പീഢനക്കേസ്‌ പ്രതി കുറ്റസമ്മതം നടത്തിയപ്പോൾ അതിനെ ലൈക്കടിച്ച്‌ പിന്തുണക്കുന്നവർ!
അല്ലാ, സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത്‌ ഒരു ‘ലൈക്കി’നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്? അങ്ങനെയെങ്കിൽ നിങ്ങൾ ഇരയ്ക്കൊപ്പമല്ല, മാപ്പ്‌ ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണെന്നല്ലേ തെളിയിച്ചത്‌? ‘സ്ത്രീപക്ഷ’ നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടൻ കളിപ്പിക്കുന്നത്‌ നിർത്താൻ സമയമായി.ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ച്‌ അറിയുമെന്ന് പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button