Latest NewsIndia

ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ നഗ്നതാപ്രദര്‍ശനം: 15 കാരന്‍ കസ്റ്റഡിയില്‍

വ്യാജ നമ്പരും ഇ-മെയില്‍ അഡ്രസും ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥി ഓണ്‍ലൈന്‍ ക്ലാസിന് കയറിയതെന്നും പൊലീസ് കണ്ടെത്തി.

മുംബൈ: ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികയ്ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ 15 കാരന്‍ അറസ്റ്റില്‍. ഫെബ്രുവരി 15 നും മാര്‍ച്ച്‌ 2 നും ഇടയിലായിരുന്നു സംഭവം. വ്യാജ നമ്പരും ഇ-മെയില്‍ അഡ്രസും ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥി ഓണ്‍ലൈന്‍ ക്ലാസിന് കയറിയതെന്നും പൊലീസ് കണ്ടെത്തി.

ദിവസങ്ങളോളം നഗ്നതാപ്രദര്‍ശനം തുടര്‍ന്നതോടെ അധ്യാപിക പൊലീസിനെ സമീപിക്കുകയായിരുന്നു.  ഐപി അഡ്രസ് മനസ്സിലാക്കിയാണ് പൊലീസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. രാജസ്ഥാനിലെ ജയ്സാല്‍മേറില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ പിടികൂടിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരന്‍ ക്ലാസ് നടക്കുന്നതിനിടയില്‍ തുടര്‍ച്ചയായി അധ്യാപികയ്ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു.

read also: അന്താരാഷ്ട്ര ഇന്ത്യാവിരുദ്ധ ഫേസ്‌ബുക്ക് പ്രചാരണത്തിന് പിന്നിൽ പാകിസ്ഥാൻ പിആർ ഏജൻസി: കയ്യോടെ പൊക്കി ഫേസ്‌ബുക്ക്

അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിയുടെ മുഖം വ്യക്തമായിരുന്നില്ല. മുഖം സ്ക്രീനില്‍ വ്യക്തമാകാതിരിക്കാനുള്ള മുന്‍കരുതലുകളും വിദ്യാര്‍ത്ഥി എടുത്തിരുന്നു. എന്നാല്‍ അധ്യാപിക എടുത്ത ഫോട്ടോ കേസ് അന്വേഷണത്തില്‍ സഹായിച്ചതായും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button