
വാഷിങ്ടൺ : നോവവാക്‌സ് കോവിഡ് വാക്‌സിന്‍ വിവിധ വകഭേദങ്ങള്‍ ഉള്‍പ്പടെയുള്ളതില്‍ നിന്ന് 90 ശതമാനം കാര്യക്ഷമത കാണിക്കുന്നതായി പഠനം. യു.എസിൽ വലിയ രീതിയിൽ നടന്ന പഠനത്തിലൂടെയാണ് കണ്ടെത്തലെന്ന് നോവവാക്‌സ് അറിയിച്ചു.
മിതമായും കഠിനവുമായ രോഗങ്ങളിൽ നിന്ന് 100 ശതമാനം വരെ സംരക്ഷണം പ്രകടമാക്കി. മൊത്തത്തിൽ 90.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. ഫലപ്രാപ്തി, സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തുന്ന പഠനത്തിൽ യു.എസിലേയും മെക്‌സിക്കോയിലേയും 119 പ്രദേശങ്ങളിലുള്ള 29,960 പേർ പങ്കാളികളായെന്നും കമ്പനി വ്യക്തമാക്കി.
Read Also : കൊല്ലത്ത് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു
യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഈ വർഷം മൂന്നാം പാദത്തോടെ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കാനൊരുങ്ങും. മറ്റു ചില കമ്പനികളുടെ വാക്‌സിനുകളെ പോലെ വളരെ കുറഞ്ഞ താപനിലയിൽ നോവാവാക്‌സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടാകും നോവാവാക്‌സ് നിർമിക്കുക. ഇന്ത്യയിലെ വാക്‌സിൻ ക്ഷമാത്തിന് നോവവാക്സിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
Post Your Comments