പാലക്കാട്: നെന്മാറ വിഷയത്തിൽ പോലീസിനെതിരെ വനിതാ കമ്മീഷൻ. പോലീസ് കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നു. നെന്മാറയിലെ സംഭവത്തിൽ ദുരൂഹതയുണ്ട്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കാൻ പാടില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു.
ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ് പാരില്‍. തേനും പാലും നല്‍കിയാലും കൂട്ടിലിട്ട് വളര്‍ത്തുന്ന പക്ഷിയാണെങ്കിലും അത് ബന്ധനം തന്നെയാണ്. ആ ഗൗരവത്തോടെയാണ് ഈ കാര്യത്തെ കാണുന്നത്. അസാധാരണ സംഭവമാണ് സജിതയുടേയും റഹ്മാന്റേയും ജീവിതം.
സംഭവത്തിൽ ദുരൂഹതയില്ല എന്ന പോലീസിന്റെ റിപ്പോർട്ടിൽ സംശയമുണ്ടെന്നും തങ്ങൾ നേരിട്ട് നടത്തിയ അന്വേഷണത്തിൽ ദുരൂഹത തോന്നുന്നുണ്ടെന്നും കമ്മീഷൻ പറഞ്ഞു. റഹ്മാന്റെ മാതാപിതാക്കളെ ഇവർ കണ്ടു മൊഴിയെടുക്കുകയും സജിത കഴിഞ്ഞെന്നു പറയപ്പെടുന്ന മുറിയിൽ തെളിവെടുക്കുകയും ചെയ്തു.
അതേസമയം ഈ വിഷയത്തിൽ തനിക്ക് യാതൊരു പരാതിയുമില്ലെന്നും റഹ്മാന്റെ പേരിലുള്ള കേസെല്ലാം ഒഴിവാക്കി തരണമെന്നും സജിത ആവശ്യപ്പെട്ടു. എന്നാൽ അതിലുള്ള തീരുമാനം കമ്മീഷൻ ഇതുവരെ എടുത്തിട്ടില്ല.
Post Your Comments