Latest NewsNewsIndia

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു: സ്ഥിരീകരിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം സ്ഥിരീകരിക്കുന്ന ആദ്യ മരണമാണിത്.

Also Read: 44 രാഷ്ട്രീയ റൈഫിൾസിന്റെ പുലിക്കുട്ടി ശൗര്യ ചക്ര ഔറംഗസേബ് വീരമൃത്യു വരിച്ചിട്ട് മൂന്ന് വർഷം: ഓർമ്മകളുമായി സോഷ്യൽ മീഡിയ

വാക്‌സിന്‍ സ്വീകരിച്ച 68 വയസുകാരനാണ് മരിച്ചത്. അലര്‍ജി സംബന്ധമായ അനാഫലൈക്‌സ് രോഗത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ മാര്‍ച്ച് 8നാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതെന്നും ഇതിന് പിന്നാലെയാണ് രോഗബാധിതനായതെന്നും എ.ഇ.എഫ്.ഐ ചെയര്‍പേഴ്‌സണ്‍ എന്‍.കെ അറോറ പറഞ്ഞു.

വാക്‌സിന്‍ സ്വീകരിച്ച ശേഷം 31 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒരാളുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 18 മരണങ്ങള്‍ വാക്‌സിനുമായി ബന്ധപ്പെട്ടതല്ലെന്നും 7 മരണങ്ങള്‍ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെന്നും വിദഗ്ധ സമിതി അറിയിച്ചു. രണ്ട് മരണങ്ങള്‍ സംബന്ധിച്ച് നിലവില്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ കഴിയില്ലെന്നും സമിതി വ്യക്തമാക്കി. ഇതിന് പുറമെയുണ്ടായ മൂന്ന് മരണങ്ങള്‍ സമിതി അംഗീകരിച്ചിട്ടില്ല. നേരത്തെ, വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ട് പേര്‍ക്ക് അനാഫലൈക്‌സ് രോഗം ബാധിച്ചിരുന്നു. ഇവര്‍ പിന്നീട് രോഗമുക്തരാകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button