കോട്ടയം : പൂഞ്ഞാര്‍ സ്വദേശിയായ സി ആര്‍ സുനിലാണ് ചാരായം വാറ്റിയതിന് പിടിയിലായത്. ജിംനേഷ്യം നടത്തിവന്നിരുന്ന സുനിൽ മുന്‍ മിസ്റ്റര്‍ കോട്ടയം ആയിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജിംനേഷ്യം അടച്ചതോടെയാണ് സുനിൽ ചാരായം വാറ്റ് തുടങ്ങിയത്.
Read Also : സംസ്ഥാനത്ത് കാലവർഷം ശക്തമാകും : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മുന്‍പ് പല തവണ എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ സുനിൽ ഈരാറ്റുപേട്ട എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ദിവസങ്ങളോളമായി എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു തുടര്‍ന്നാണ് കയ്യോടെ പിടികൂടിയത്.
Post Your Comments