Latest NewsKeralaNewsIndia

പൗരത്വ വിജ്ഞാപനം: മുസ്ലീം ലീഗ് നൽകിയ ഹര്‍ജി നിയമപരമായി നിലനിൽക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഹിന്ദു, സിഖ്, ബുദ്ധ, ജയിൻ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം എന്നുള്ള മെയ് 28ലെ സർക്കാർ വിജ്ഞാപനം 1955 ലെ പൗരത്വ നിമയപ്രകാരമുള്ളതാണ്

ഡൽഹി: പൗരത്വ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് നൽകിയ ഹര്‍ജി നിയമപരമായി നിലനിൽക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമഭേദഗതിയുമായി ഈ വിജ്ഞാപനത്തിന് ബന്ധമില്ലെന്നും ലീഗിന്‍റെ ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.

ഇന്ത്യയിൽ അഭയാര്‍ത്ഥികളായി കഴിയുന്ന പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പടെ ആറ് രാഷ്ട്രങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍ മെയ് 28ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ സമാനസ്വഭാവമുള്ള വിജ്ഞാപനം പുറത്തിറക്കി എന്നാരോപിച്ചാണ് മുസ്ലീം ലീഗ് ഹര്‍ജി നൽകിയത്. ഇതിനെതിരെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. കേസ് കോടതി നാളെ പരിഗണിക്കും.

ഹിന്ദു, സിഖ്, ബുദ്ധ, ജയിൻ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം എന്നുള്ള മെയ് 28ലെ സർക്കാർ വിജ്ഞാപനം 1955 ലെ പൗരത്വ നിമയപ്രകാരമുള്ളതാണ്. ഈ വിജ്ഞാപനവും പൗരത്വ ഭേദഗതി നിയമവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാൽ, പൗരത്വം നൽകാൻ കേന്ദ്ര സര്‍ക്കാരിന് 1955 ലെ നിയമപ്രകാരം സാധിക്കുമെങ്കിലും അതിൽ ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്താനാകില്ല എന്നതാണ് മുസ്ലീം ലീഗിന്‍റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button