COVID 19Latest NewsUAENewsInternationalGulf

ആര്‍.ടി.പി.സി.ആര്‍ പരിശോധനയേക്കാള്‍ മികച്ച സംവേദനക്ഷമതയോടെ കോവിഡ് രോഗികളെ കണ്ടെത്താൻ നായകൾക്ക് സാധിക്കുമെന്ന് പഠനം

അബുദാബി : കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍, നായകളെ ഉപയോഗിച്ച് കോവിഡിനെ കൃത്യമായി കണ്ടെത്താന്‍ സാധിക്കുമെന്ന പഠനറിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫെഡറല്‍ കസ്​റ്റംസ് അതോറിറ്റി, ഹയര്‍ കോളജ് ഓഫ് ടെക്‌നോളജി, ഫോര്‍ വിന്‍ഡ്‌സ് കെ 9 സൊലൂഷന്‍സ് എന്നിവയില്‍ നിന്നുള്ള പ്രഫസര്‍മാരും വിദഗ്​ധരും നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ.

Read Also : സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള തീരുമാനത്തിന് പിന്തുണയുമായി ബിജെപി 

ആര്‍.ടി.പി.സി.ആര്‍ പരിശോധനയേക്കാള്‍ മികച്ച സംവേദനക്ഷമതയോടെ നായ്ക്കള്‍ക്ക് കോവിഡ് രോഗികളെ കണ്ടെത്താനാവുമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. സ്‌ഫോടകവസ്​തുക്കള്‍ കണ്ടെത്താന്‍ പരിശീലനം നേടിയ നായ്ക്കളെയാണ് കോവിഡ് പരിശോധനക്കും ഉപയോഗിക്കുന്നത്.

3290 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 3249 വ്യക്തികളിലും കോവിഡ് നെഗറ്റിവ് നിര്‍ണയിക്കാനായി. ബയേഷ്യന്‍ വിശകലന സ്ഥിതിവിവരക്കണക്ക് പ്രകാരം നായ്​ക്കളുടെ പരിശോധനയുടെ സംവേദനക്ഷമത 3134 വ്യക്തികളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയേക്കാള്‍ മികച്ചതാണെന്ന് കണ്ടെത്തി.

അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങള്‍, അതിര്‍ത്തി പോയന്‍റുകള്‍, ദുബൈയിലെ പ്രധാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ കണ്ടെത്താന്‍ സ്‌നിഫര്‍ നായ്ക്കളെ വിജയകരമായി വിന്യസിച്ചിട്ടുണ്ട്. യാത്രികരിൽനിന്നും എടുക്കുന്ന സ്രവം പ്രത്യേക മുറികളിലുള്ള നായകൾക്ക് മണക്കാൻ കൊടുക്കുകയും അതുവഴി സ്രവത്തിൽ കൊറോണ വൈറസിന്റെ അംശമുണ്ടോ എന്ന് കണ്ടെത്തുകയുമാണ് രീതി. പരീക്ഷണം വിജയിച്ചാൽ ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങൾ സ്‌നിഫർ നായകളെ കോവിഡ് കണ്ടെത്താൻ ഉപയോഗപ്പെടുത്തിയേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button